Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅഹമ്മദാബാദിൽ എയർ...

അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണു വിമാനത്തിൽ 242 യാത്രക്കാർ

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു.വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ തകർന്നു വീണത് .പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി .

ഉച്ചയ്ക്ക് 1.39 നായിരുന്നു അപകടം .ടെയ്ക്ക് ഓഫ് ചെയ്ത ഉടൻ പൈലറ്റ് ‘മെയ് ‍ഡേ’ അപായ സിഗ്നൽ എയർ ട്രാഫ്ക് കൺട്രോളിന് കൈമാറിയതായാണ് വിവരം. വിമാനത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിയമർന്നു .യാത്രക്കാരിൽ 61 പേർ വിദേശികൾ ആണ്. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും വിവരമുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും വാഗ്ദാനം ചെയ്തു .ന്യൂഡൽഹിയിലുള്ള കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഗുജറാത്തിലേക്ക് തിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന്  ശേഷം പുനരാരംഭിക്കും

തിരുവനന്തപുരം :  ഗോകുലം മൂവീസും കേ​ന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒന്നിക്കുന്ന  ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കാനാണ് തീരുമാനം. സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ ഏഴ് മുതൽ സുരേഷ് ഗോപി...

മകം പൊങ്കാലയും പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും

തിരുവല്ല :തിരുവല്ല വളഞ്ഞവട്ടം ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ മകം പൊങ്കാല മഹോത്സവവും, പുനഃപ്രതിഷ്ഠ വാർഷിക മഹോത്സവവും മാർച്ച്‌ 22 വെള്ളിയാഴ്ച നടക്കും .ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ല താലൂക് യൂണിയൻ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -