Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമന്നം സമാധിയിൽ...

മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് ആർക്കും വിലക്കില്ല: ജി.സുകുമാരൻ നായർ

ചങ്ങനാശ്ശേരി: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിന് ആർക്കും വിലക്കില്ലെന്നും, ഡോഗ് സ്ക്വാഡ് പരിശോധനയാണ് എതിർത്തതെന്നും ജി.സുകുമാരൻ നായർ. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും നടത്തിയ പ്രസ്താവനകൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും,  പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയപരമായ താൽപര്യങ്ങളും ഗൂഢലക്ഷ്യമാണ് ഉള്ളതെന്നും ജീ സുകുമാരൻ നായർ വ്യക്തമാക്കി.

ഡൽഹി എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ജീ സുകുമാരൻ നായരുടെ പേര് പറയാതെ വിമർശിച്ചിരുന്നു. ഇതിന് മറുപടിയാണ് ജി സുകുമാരൻ പറഞ്ഞത്.

നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്. നിങ്ങൾ ഇപ്പോൾ എല്ലാമായിരിക്കുന്നത് മന്നത്ത് പത്മനാഭന്റെ സംഭാവനകൾ കാരണമാണ്. അദ്ദേഹത്തിന്റെ പാരമ്പര്യം തുടർന്നു കൊണ്ടു പോകുന്ന ഉപകരണം മാത്രമാണ് നമ്മൾ.  മഹത്തായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് വലിയ സാമ്പത്തിക ശേഷി കൊണ്ടല്ല, പ്രതിബദ്ധത കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ വിശ്വസിച്ചിരുന്നു’ എന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി പ്രസംഗിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം പതിമൂന്നാം ദിനത്തിലും  നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞം പതിമൂന്നാം ദിനത്തിലും ഭക്തിസാന്ദ്രമായി തുടർന്നു. അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ് പതിമൂന്നാം ദിവസത്തെ ചടങ്ങുകൾ...

മാവേലിക്കര താലൂക്ക് ഓഫീസ് നിർമാണം അന്തിമഘട്ടത്തിൽ

മാവേലിക്കര : താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ.  2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. മൂന്ന് നിലകളിലായി 11,717ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം റീബിൽഡ് കേരള...
- Advertisment -

Most Popular

- Advertisement -