കണ്ണൂര്‍: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഫോണുകളും ആഭരണവും പണവും നഷ്ടപ്പെട്ടു.ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിലെ എ.സി. കോച്ചുകളിൽ മോഷണം നടന്നത്.ഈ സമയം യാത്രക്കാര്‍ ഉറങ്ങുകയായിരുന്നു.കവര്‍ച്ചാസംഘം യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിച്ച് അതിലുള്ള മൊബൈല്‍ഫോണും പണവും അടക്കമുള്ളവ കവര്‍ന്നശേഷം ട്രെയിനിലെ ശൗചാലയത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.സേലം കേന്ദ്രീകരിച്ചുള്ള കവർച്ചാ സംഘമാണെന്നാണ് പ്രാഥമിക നിഗമനം.