Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiപന്തീരാങ്കാവ് ഗാർഹിക...

പന്തീരാങ്കാവ് ഗാർഹിക പീഡനം : പരാതിയില്ലെന്ന നിലപാടിൽ യുവതി

കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായി.തനിക്ക് പരാതിയില്ലെന്നും കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണു പരാതി നൽകിയതെന്നും യുവതി പറഞ്ഞു. ദമ്പതികൾക്ക് കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കേരള ലീഗൽ സ‍ർവീസ് അതോറിറ്റിക്ക്‌ ഹൈക്കോടതി നിർദ്ദേശം നൽകി.കൗൺസിലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇരുവർക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുമെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി.

ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെങ്കിലും ഇരുവരും ഒരുമിച്ച് ജീവിക്കാൻ ശ്രമിക്കുമ്പോൾ തടയില്ലെന്നും കോടതി വ്യക്തമാക്കി . ഹർജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെയും കുടുംബാഗങ്ങളെയും ആക്രമിച്ച യുവാവ് പിടിയിൽ

ആലപ്പുഴ:വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെയും കുടുംബാഗങ്ങളെയും വീടു കയറി ആക്രമിച്ച യുവാവ് പിടിയിൽ.മാന്നാർ കാരാഴ്മ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ...

കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു.പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് കടന്നൽ ആക്രമിച്ചത്. ബന്ധുക്കളായ 3...
- Advertisment -

Most Popular

- Advertisement -