Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് 24...

തിരുവനന്തപുരത്ത് 24 കാരിക്കു അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം.കല്ലമ്പലം നാവായിക്കുളം സ്വദേശിനിയായ 24 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത് . നെല്ലിമ്മൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് ജില്ലയിൽ മൂന്നാമതൊരു സ്ഥലത്തു കൂടി രോഗബാധ സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. ഇതോടെ തലസ്ഥാനത്ത് ഏഴു പേര്‍ക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത്‌ സ്കൂൾ, കോളേജ് കുട്ടികൾക്കായി കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ഡേ റൈഡ്

തിരുവനന്തപുരം : കെഎസ്ആർടിസി സ്കൂൾ, കോളേജ് കുട്ടികൾക്കായി ഡബിൾ ഡെക്കർ ഡേ റൈഡ് നഗര സവാരി ഒരുക്കുന്നു. തലസ്ഥാന നഗരത്തിൻ്റെ രസകരവും വിഞ്ജാനപരവും മറക്കാനാവാത്ത കാഴ്ചകളും നിറഞ്ഞ ഒരു ദിവസം കുട്ടികൾക്ക് ഇതിലൂടെ...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

തൃശ്ശൂർ : അതിരപ്പിള്ളി വൈശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു .അതിരപ്പിള്ളി പുല്ലേർകാട്ട് മോഹനൻ (65) ആണ് മരിച്ചത്. പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം. കൃഷി നശിപ്പിക്കാനെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ കാട്ടാന മോഹനനെ...
- Advertisment -

Most Popular

- Advertisement -