Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ സൗന്ദര്യ...

ഓപ്പറേഷൻ സൗന്ദര്യ : 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു; 33 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ശരീരത്തിന് ഹാനീകരമാകുന്ന അളവിൽ രാസവസ്തുക്കൾ ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തി. മതിയായ ലൈസൻസുകളോ കോസ്‌മെറ്റിക്‌സ് റൂൾസ് 2020 നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിർമ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങൾക്കെതിരെ കേസുകളെടുക്കുകയും ചെയ്തു.

ശേഖരിച്ച സാമ്പിളുകൾ വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായതിൽ കൂടുതൽ അളവിൽ മെർക്കുറിയുടെ അംശം കണ്ടെത്തി. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതാണ്.

ഓപ്പറേഷൻ സൗന്ദര്യയുടെ മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു . സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവർ ഇത്തരം ഉത്പ്പന്നങ്ങൾ മതിയായ ലൈസൻസോട് കൂടി നിർമ്മിച്ചതാണോ എന്നും നിർമ്മാതാവിന്റെ മേൽവിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബൽ പരിശോധിച്ച് വാങ്ങണം. പരാതിയുള്ളവർ ഡ്രഗ്‌സ് കൺട്രോൾ വകുപ്പിനെ 18004253182 എന്ന ടോൾ ഫ്രീ നമ്പരിൽ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

 

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് -പാലക്കാട് ഉപതിരഞ്ഞെടുപ്പുകളുടെ തുടർച്ചയാകും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം : പ്രൊഫ. പി. ജെ. കുര്യൻ

നിരണം: സംസ്ഥാനത്ത് അധികാരത്തിൽ ഉള്ള ഇടതു സർക്കാരിന് എതിരെ വോട്ട് ചെയ്യാൻ ജനം തയ്യാറായിരിക്കുകയാണെന്നും അതിൻ്റെ പ്രതിഫലനം തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു....

Kerala Lotteries Results : 05-12-2024 Karunya Plus KN-550

1st Prize Rs.8,000,000/- PC 829065 (PALAKKAD) Consolation Prize Rs.8,000/- PA 829065 PB 829065 PD 829065 PE 829065 PF 829065 PG 829065 PH 829065 PJ 829065 PK...
- Advertisment -

Most Popular

- Advertisement -