Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAdoorമൂന്നര കിലോയോളം...

മൂന്നര കിലോയോളം വരുന്ന ഗർഭപാത്രം നീക്കം ചെയ്ത് ലൈഫ് ലൈൻ

അടൂർ: പത്തനാപുരം സ്വദേശിനിയായ നാല്പത്തിരണ്ടുകാരി പ്രവാസിയുടെ വയറ്റിൽനിന്നും മൂന്നരകിലോയോളം വരുന്ന ഗർഭപാത്രം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്കോപ്പി) പുറത്തെടുത്തു. എട്ടു മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ലൈഫ് ലൈൻ ഗൈനെക് ലാപ്പറോസ്കോപ്പി വിഭാഗം മേധാവി ഡോ സിറിയക് പാപ്പച്ചൻ നേതൃത്വം നൽകി.

വയറുവേദനയായതിനാലും വയറു വലതുതാകുന്നതായി തോന്നിയതിനാലും ബഹറിനിൽവെച്ച് ഡോക്ടറെ കണ്ടപ്പോൾ ഗർഭപാത്രത്തിൽ മുഴ ഉള്ളതായി കണ്ടെത്തി.  തുടർന്ന് അടൂർ ലൈഫ് ലൈനിൽ ചികിത്സ തേടുക ആയിരുന്നു.

ഫെബ്രുവരി രണ്ടാം തീയതി അഡ്മിറ്റായ രോഗിയെ പിറ്റേ ദിവസം രാവിലെ തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കി. പല കഷണങ്ങളാക്കി (200 എണ്ണത്തോളം) ഗർഭപാത്രം പുറത്തെടുത്തു.

താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ  രണ്ടു വർഷം മുൻപ് 4.420 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഗർഭപാത്രം ലാപ്പറോസ്കോപ്പി വഴി ഡോ സിറിയക് നീക്കം ചെയ്തിട്ടുണ്ട്. ഡോ നിർപ്പിൻ ക്ളീറ്റസ്, ഡോ വീണ, ഡോ നികിത, അനെസ്തെറ്റിസ്റ്റു മാരായ ഡോ ജയറാം പണിക്കർ, ഡോ ഷീജ പി വർഗീസ് എന്നിവർ  ശസ്ത്രക്രിയയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് റെയിൽവേ ബോർഡിന്റെ അനുമതി

ന്യൂഡൽഹി : പരിസ്ഥിതി സൗഹൃദവും അത്യന്തം ഊർജ്ജക്ഷമതയുള്ളതുമായ ഹരിത ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം അതിവേഗം ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈഡ്രജൻ ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അന്തിമ അനുമതി നൽകി....

പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ്

പത്തനംതിട്ട: ഈ മാസം 10 വരെ പത്തനംതിട്ടയില്‍ താപനില 37 ഡിഗ്രി സെഷ്യല്‍സ് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെഷ്യല്‍സ്...
- Advertisment -

Most Popular

- Advertisement -