Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorഎടിഎം കാർഡ്...

എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ചെങ്ങന്നൂർ: കളഞ്ഞുകിട്ടയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ബിജെപി പ്രദേശിക നേതാവായ സുജന്യ ഗോപിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.  ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ തിരുവൻണ്ടൂർ ഡിവിഷൻ അംഗത്വവും സുജന്യ ഗോപി രാജിവെച്ചു.

നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് സുജന്യ ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെച്ചത്. പണം തട്ടിയ സംഭവത്തിൽ സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാർട്ടി നടപടി.

സിസിടിവി ദൃശ്യങ്ങളാണ് ബിജെപി ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനെയും സുഹൃത്തിനെയും കുടുക്കിയത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗം സുജന്യ ഗോപിയും സുഹൃത്തും ഓട്ടോഡ്രൈവറുമായ സലീഷുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശിയായ യുവാവിന്റെ പേഴ്സ് റോഡിൽ നഷ്ടമായത്. ഇത് ഓട്ടോ ഡ്രൈവറായ സലീഷിന് ലഭിച്ചു. പരിശോധിച്ചപ്പോൾ എടിഎം കാർഡിന്റെ കവറിനുള്ളിൽ നിന്നു പിൻ നമ്പർ കിട്ടി. വിവരം ഇയാൾ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് തിരുവൻവണ്ടൂർ ഡിവിഷൻ അംഗവും സുഹൃത്തുമായ സുജന്യയോട് പറഞ്ഞു. തുടർന്ന് ഞായറാഴ്ച്ച രാവിലെ ഇരുവരും ചേർന്ന് ചെങ്ങന്നൂരിന്റെ പരിസര പ്രദേശങ്ങളിലുള്ള വിവിധ എടിഎം കൗണ്ടറുകളിൽ നിന്നും 25000 രൂപ പിൻവലിച്ചു.

പണം പിൻവലിച്ച മെസേജ് മൊബൈലിൽ വന്നതിനു പിന്നാലെ കാർഡ് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് എടിഎം കൗണ്ടറുകളിലെയും പരിസരത്തെ കടകളിലെയും സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു. ഇതോടെ  സുജന്യയുടെയും സലീഷിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈക്കൂലി കേസ് : മുൻ ആർഡിഒക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

കൊച്ചി : കൈക്കൂലി കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒ വി.ആർ.മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരംശിക്ഷ...

വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി പുഷ്പോത്സവം

തിരുവല്ല: വ്യത്യസ്തമാർന്ന കാഴ്ചകൾ ഒരുക്കി നഗരസഭാ മൈതാനത്തിൽ പുഷ്പോത്സവം പുരോഗമിക്കുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വർണ്ണത്തിലും നിറത്തിലുമുള്ള ചെടികൾക്കും പൂക്കൾക്കും പുറമേ പച്ചക്കറികൾ കൊണ്ട് പല തരത്തിലുള്ള പക്ഷികളെ നിർമ്മിച്ച് വച്ചിരിക്കുന്നത്...
- Advertisment -

Most Popular

- Advertisement -