Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്ത് പുതിയ...

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ന്യൂ ഡൽഹി : 164 വർഷം പഴക്കമുള്ള, കൊളോണിയൽ കാലത്തെ ഇന്ത്യൻ ശിക്ഷാനിയമങ്ങൾക്ക് പകരം രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് മുതൽ നിലവിൽ വന്നു .ഐപിസിക്കു പകരമായി ഭാരതീയ ന്യായസംഹിതയും, സിആർപിസിക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും, ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധിനിയമവും നിലവിൽ വന്നു.

ഇന്ന് മുതൽ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമ വ്യവസ്ഥപ്രകാരമായിരിക്കും.എന്നാൽ ഇതുവരെ റജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികൾ നിലവിലെ വ്യവസ്ഥയനുസരിച്ചു തുടരും.

കഴിഞ്ഞവർഷം ഓഗസ്റ്റ് 12നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്.അപാകതകൾ പരിഹരിച്ച് ഡിസംബർ 13ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് ഒരു മരണം, എട്ട് പേർക്ക് പരിക്ക്

തൃശ്ശൂർ : സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. കുറ്റിപ്പുറം - തൃശൂർ റൂട്ടിലോടുന്ന ബസ് ആണ്...

ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

അബുദാബി : ഒമാൻ ഉൾക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം.മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എണ്ണ ടാങ്കറിന്...
- Advertisment -

Most Popular

- Advertisement -