Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ കുടുംബക്ഷേത്രത്തിൽ...

കുറ്റൂരിൽ കുടുംബക്ഷേത്രത്തിൽ മോഷണം: ഒന്നരലക്ഷം രൂപയുടെ ഓട്ടുപകരണങ്ങൾ കവർന്നതായി പരാതി

തിരുവല്ല : കുറ്റൂർ തലയാർ കുഴിയനേത്ത് കുടുംബത്തിന്റെ  ഉടമസ്ഥതയിലുള്ള  ക്ഷേത്രത്തിൽ നിന്നും  ഒന്നരലക്ഷത്തോളം രൂപയുടെ ഓട്ടുപകരണങ്ങൾ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച രാവിലെ 8 മണിയോടുകൂടി ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ഭാരവാഹികൾ  എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.  നാളെ ക്ഷേത്രത്തിൽ പൂജയ്ക്ക് വേണ്ടി ഒരുക്കങ്ങൾ നടത്താനാൻ എത്തിയതായിരുന്നു.

തിടപ്പള്ളിയുടെ ജനൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ  നിലവിളക്കുകൾ  ഉരുളികൾ പൂജാപാത്രങ്ങൾ കവരുകയായിരുന്നു.  സംഭവം സംബന്ധിച്ച് ക്ഷേത്രം സെക്രട്ടറി മിഥുൻ രാജ് പണിക്കർ  തിരുവല്ല പോലീസിൽ പരാതി നല്കി. മുൻപും സമാന രീതിയിൽ മോഷണം നടന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി മെഡിക്കല്‍ കോളേജ് : ഫോറന്‍സിക് ബ്ലോക്ക് ഉദ്ഘാടനം നാളെ

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 62 (മാളികമുക്ക് ഗേറ്റ്) മേയ് 22 ന് വൈകിട്ട് ആറുമണി മുതല്‍ 26 ന് വൈകിട്ട് ആറു വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -