Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര ബഡ്ജറ്റ്...

കേന്ദ്ര ബഡ്ജറ്റ് : പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച : കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാപരിധി 5 ലക്ഷമാക്കി

ന്യൂഡൽഹി : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുന്നു. വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ ലഭിക്കും. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ‘പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന’ പ്രഖ്യാപിച്ചു. കാര്‍ഷികോത്പാദനം കുറഞ്ഞ രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം.കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഹ്രസ്വകാല വായ്പ മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി.

പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു .ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും.ചെറുകിട- ഇടത്തരം മേഖലകളിൽ വായ്പയ്‌ക്കായി 5.7 കോടി അനുവദിക്കും. സ്റ്റാർട്ടപ്പിൽ 27 മേഖലകളെ കൂടി ഉൾപ്പെടുത്തും. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി പൂർണമായും ഒഴിവാക്കി.

നിർമിത ബുദ്ധിക്ക് പ്രാധാന്യം നൽകി കൊണ്ട് 500 കോടി രൂപ ചെലവിൽ മൂന്ന് സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും.നിലവിലെ ഐഐടികൾ വിപുലീകരിക്കുന്നതിനൊപ്പം സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.തദ്ദേശീയ കളിപ്പാട്ട നിർമ്മാണമേഖലെയെ പ്രോത്സാഹിപ്പിക്കും .സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശ രഹിത വായ്പ അനുവദിക്കും.∙ഇതിനായി ഒന്നര ലക്ഷം കോടി വകയിരുത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹെപ്പറ്റൈറ്റിസ് എ : ജാഗ്രത പാലിക്കണം

തിരുവനന്തപുരം : ഹെപ്പറ്റൈറ്റിസ് എന്നത് വെറും കരള്‍രോഗമെന്ന രീതിയില്‍ കാണാനാകില്ലെന്നും സാമൂഹിക പെരുമാറ്റം, ശുചിത്വം, ആരോഗ്യസംവിധാനം എന്നിവയെല്ലാം ചേർന്നുണ്ടാകുന്ന ഒരു സങ്കീർണ്ണ വെല്ലുവിളിയാന്നും ആരോഗ്യവിദഗ്ധര്‍.ലോകത്ത് ഹെപ്പറ്റൈറ്റിസ് B, C ആണ് പ്രധാന ഭീഷണി.കേരളത്തിൽ...

യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ചരൽക്കുന്ന്‌ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന്...
- Advertisment -

Most Popular

- Advertisement -