Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaചിങ്ങപ്പുലരിയിൽ ശബരിമലയിൽ...

ചിങ്ങപ്പുലരിയിൽ ശബരിമലയിൽ ഭക്തജനത്തിരക്ക്

ശബരിമല : ചിങ്ങപ്പുലരിയിൽ ശബരിമല നട  പുലർച്ചെ അഞ്ചിനു തുറന്നപ്പോൾ വലിയ ഭക്തജനത്തിരക്കാണ്  അനുഭവപ്പെട്ടത്. ഇന്ന് സന്നിധാനത്ത്  ലക്ഷാർച്ചന നടന്നു. 21 ന് രാത്രി 10നു നടയടയ്ക്കും വരെ തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.

അതേസമയം, സന്നിധാനത്തെ ഭസ്മക്കുളത്തിൻ്റെ സ്ഥാനം മാറ്റുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് വാർത്താ ലേഖകരെ അറിയിച്ചു. നിലവിൽ ഭസ്മക്കുളത്തിലേയ്ക്ക് മാലിന്യം ഒഴുകിവരുന്നതിനാലാണ് പുതിയ തീരുമാനം.  ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്ന പുതിയ സ്ഥലത്തിൻ്റെ കാര്യത്തിൽ നാളെ (ഞായർ ) തീരുമാനമാകും. അടുത്ത തീർഥാടനകാലത്ത് വെർച്വൽ ക്യൂ ബുക്കിംഗിനൊപ്പം സ്പോർട്ട് ബുക്കിംഗും തുടരുമെന്നും പ്രസിഡൻ്റ് പറഞ്ഞു. ബോർഡ്  അംഗങ്ങളായ ജി.സുന്ദരേശൻ, എ അജികുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ത്രീകൾക്ക്  പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും സ്റ്റേഷൻ കൗൺസിലിംഗ് സെന്ററിലൂടെ സാധിക്കും: ഡെപ്യൂട്ടി സ്പീക്കർ

അടൂർ: സ്ത്രീകൾക്ക് നിർഭയം പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പോലീസ് സ്റ്റേഷൻ കൗൺസിലിംഗ് സെന്ററിലൂടെ സാധിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിൽ...

ലോക സ്ട്രോക്ക് ദിനാചരണം : ബിലീവേഴ്സ് ആശുപത്രിയിൽ ബോധവൽക്കരണ പരിപാടി

തിരുവല്ല: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടിയും സ്ട്രോക്ക് ദിനാചരണവും സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടറും സി.ഇ.ഒ-യുമായ  പ്രൊഫ ഡോ. ജോർജ് ചാണ്ടി...
- Advertisment -

Most Popular

- Advertisement -