Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeHealthവയോജന മെഡിക്കൽ...

വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി കൊറ്റനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ അധ്യക്ഷത വഹിച്ചു.

ജില്ലാ ഹോമിയോ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ സാറ നന്ദന, മാത്യു കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ സുരേന്ദ്രനാഥ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ പ്രകാശ് ചരളേൽ, കൊറ്റനാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോബി എബ്രഹാം,  മെഡിക്കൽ ഓഫീസർ ഡോ ആതിര മോഹൻ എന്നിവർ പ്രസംഗിച്ചു.

വയോജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ് മെഡിക്കൽ ഓഫീസർ ഡോ ദീപ്തി വി ജി നയിച്ചു.കാഴ്ച്ച, കേൾവി, ബി പി, ഷുഗർ,ഹെമോഗ്ലോബിൻ എന്നിവയുടെ
പരിശോധനയും മരുന്ന് വിതരണവും ഉണ്ടായിരുന്നു. നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ സി പി (എസ്) സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു രാജിവച്ചു

വൈക്കം: എസ് എൻ ഡി പി യോഗം തലേയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾക്കൊപ്പം എൻ  സി പി(എസ്) സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിറവേറ്റുക പ്രയാസകരമായതിനാൽ പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള പാർട്ടിയുടെ...

ഓർത്തഡോക്സ്  വിദ്യാർത്ഥി പ്രസ്ഥാനം കേന്ദ്ര കലാമേള ഓഗസ്റ്റ് 16ന്

കോട്ടയം : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം  കേന്ദ്ര കലാമേള ഓഗസ്റ്റ് 16 -ന് രാവിലെ  9 മുതൽ കോട്ടയം ബസേലിയസ് കോളേജിൽ നടക്കും. മലങ്കര സഭയുടെ വിവിധ ദേവാലയങ്ങളിൽ...
- Advertisment -

Most Popular

- Advertisement -