Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsRanniയാഗങ്ങളും ഹോമങ്ങളും...

യാഗങ്ങളും ഹോമങ്ങളും ആത്മസാക്ഷാത്കാരത്തിലേക്കുള്ള മാർഗങ്ങൾ: യജ്ഞാചാര്യൻ ഹരിശങ്കർ

റാന്നി: ജീവിതത്തെ ആത്മീയസാധനയാക്കി മാറ്റണമെന്നും വ്യക്തിയുടെ വളർച്ചയ്ക്കൊപ്പം സമൂഹത്തിന്റെ സമഗ്രവികാസവും യാഗങ്ങളുടെ ലക്ഷ്യമായിരിക്കണമെന്നും യജ്ഞാചാര്യൻ ഹരിശങ്കർ പറഞ്ഞു. റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അമ്പായാഗം 2026ന്റെ ഭാഗമായി ഇന്ന് നടന്ന പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉള്ളിൽ സത്വഗുണം വളരുമ്പോഴാണ് ഈശ്വരനിലേക്കുള്ള യാത്ര സാധ്യമാകുന്നത്.

ത്യാഗസന്നദ്ധതയോടെയും അർപ്പണബോധത്തോടെയും ജീവിതത്തെ സമീപിക്കണം. ഭൗതികവും ആധ്യാത്മികവുമായ ഉന്നതിക്കായി ആത്മീയസാധനകൾ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുവിന്റെ അനുഗ്രഹം ലക്ഷ്യപ്രാപ്തിയിൽ പ്രധാനമാണ്. ജീവിതം തന്നെ ഒരു സാധനയായി മാറ്റുകയും ആത്മപരിശോധനയ്ക്കും ആത്മീയചിന്തയ്ക്കും സമയം കണ്ടെത്തുകയും വേണം.

വ്യക്തിയുടെ ശ്രേയസ്സിനും ഈശ്വരസാക്ഷാത്കാരത്തിനും വഴിയൊരുക്കുന്നതിനൊപ്പം സമൂഹത്തിന്റെ നന്മയും യാഗങ്ങളുടെ ലക്ഷ്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യജ്ഞാചാര്യൻ ഹരിശങ്കറിന്റെ പ്രഭാഷണത്തിനുശേഷം, പാലാരി നവീൻ ശങ്കർ, കുമ്മനം രാജശേഖരൻ എന്നിവരുടെ പ്രസംഗവും നടന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി

ആറന്മുള : വിദേശമദ്യവും മറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും വിൽപന നടത്തിയിരുന്ന  ആളെ ആറന്മുള പൊലീസ് പിടികൂടി. ഇലന്തൂർ ചെമ്പകത്തിൽ പടി കൈതൊട്ടമലയിൽ അജിത് വർഗീസ് (41) ആണ് പിടിയിലായത്. 500 മില്ലിയുടെ...

പ്രതികളുടെ ഓണാഘോഷം ; ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : ഇഡി കേസ് പ്രതികള്‍ സ്റ്റേഷനില്‍ ഓണാഘോഷവും റീല്‍സ് ചിത്രീകരണവും നടത്തിയതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് കമ്മിഷണറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.ജാമ്യവ്യവസ്ഥപ്രകാരം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കോർപറേഷൻ മുൻ കൗൺസിലറും സിപിഎം...
- Advertisment -

Most Popular

- Advertisement -