കോട്ടയം : പത്തനംതിട്ട കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസിങ് പഠിപ്പിക്കുന്നതിനായി പരിശീലകരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലുള്ള ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇലക്ട്രിക്ക് വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പരമാവധി പ്രായം 40 വയസ്സ്. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 15. വിശദവിവരങ്ങൾക്ക് ഫോൺ: 9495999688, 9496085912.
ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിയും കൂട്ടമർദ്ദനവുമുണ്ടായി.പത്തോളം പേർക്ക് പരുക്കേറ്റു. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ പുലർച്ചെയാണ് അക്രമം നടന്നത്. തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണു തോക്ക്...
കൊല്ലം : കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ.അഞ്ജന (24)യാണ് മരിച്ചത്.രാവിലെ പത്തരയോടെയായിരുന്നു സംഭവം.റോഡില്‍ ഉരഞ്ഞ് നീങ്ങിയ...