Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകരുണ നിറച്ച...

കരുണ നിറച്ച മനസുമായി വീട്ടമ്മയുടെ ഭാഗ്യവില്പന

കോഴഞ്ചേരി: പണമായി നൽകാൻ തൻ്റെ കൈവശമൊന്നുമില്ലെങ്കിലും തൻ്റെ അഞ്ചു ദിവസത്തെ ലോട്ടറി വില്പനയുടെ വരുമാനം വയനാട്ടിലെ ദുരന്തഭൂമിയുടെ പുന: സൃഷ്ടിക്കായി നൽകാൻ ഈ വീട്ടമ്മയും.

നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിൽ ലോട്ടറിക്കച്ചവടം നടത്തുന്ന പരിയാരം മാനമ്പാറയിൽ സുരേന്ദ്രൻ്റെ ഭാര്യ ശ്രീജയാണ് സഹായ വാഗ്ദാനവുമായി രംഗത്ത് വന്നത്.കഴിഞ്ഞ ഒന്നര വർഷമായി ലോട്ടറി വില്പന രംഗത്തുള്ള ശ്രീജ തൻ്റെ വരുമാനത്തിൻ്റെ ഒരു ഭാഗം നിർധനർക്ക് സഹായമായി നൽകാറുണ്ട്.

ഭർത്താവ് സുരേന്ദ്രനും ലോട്ടറി വിൽ പ്പനയാണ് തൊഴിൽ .ഭാര്യയുടെ സഹായമനസിന് എല്ലാ പിന്തുണയും നൽകുന്നു. ഉദേശമറിഞ്ഞെത്തുന്ന ഭാഗ്യക്കുറി എടുത്ത് ശീലമില്ലാത്തവരും ടിക്കറ്റെടുക്കുന്നതായി ശ്രീജ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുളയിൽ ഡ്രോൺ പറത്തിയ സംഭവം : സ്വകാര്യ കമ്പനി വിമാനത്താവള നിർമ്മാണത്തിൽ നിന്ന് പിന്മാറി

പത്തനംതിട്ട : ആറന്മുളയിൽ അനുമതി ഇല്ലാതെ ഡ്രോൺ പറത്തിയ മൗണ്ട് സിയോൻ ഗ്രൂപ്പ് വിമാനത്താവള നിർമ്മാണ പദ്ധതിയിൽ നിന്ന് പിന്മാറി. ആറന്മുളയിൽ വിമാനത്താവളമെന്ന പദ്ധതി നടപ്പാക്കാൻ താൻ ഇല്ലെന്നും അവിടെ എയർസ്ട്രിപ്പ് സ്ഥാപിച്ച്...

അടൂരിൽ ഡിവൈഎഫ്ഐ–യൂത്ത് കോൺഗ്രസ് സംഘർഷം; പൊലീസ് കേസെടുത്തു

അടൂർ :  അടൂരിൽ ഡിവൈഎഫ്ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം .ഏഴംകുളത്ത് ഉണ്ടായ തർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനും ഒപ്പമുണ്ടായിരുന്ന ഫെന്നി നൈനാനും...
- Advertisment -

Most Popular

- Advertisement -