Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsഉയർന്ന താപനില...

ഉയർന്ന താപനില ; 12 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാർച്ച് 26 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു .

കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന്  വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു . ഏപ്രില്‍ നാലിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി...

കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു : ജീവനക്കാർ രക്ഷകരായി

തിരുവല്ല: കെഎസ് ആർടിസി ബസിൽ  കുഴഞ്ഞു വീണ യാത്രക്കാരിയെ  ജീവനക്കാർ ചേർന്ന്  ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ പത്തനാപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് കുഴഞ്ഞു വീണത്. തലയ്ക്ക്...
- Advertisment -

Most Popular

- Advertisement -