തിരുവല്ല : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ‘തൂഫാൻ വാരിയേഴ്സ് പുരസ്കാരം’ YMCA തിരുവല്ല സബ് റീജിയൻ നേതാക്കൾ ഏറ്റുവാങ്ങി.ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ YMCA തിരുവല്ല സബ് റീജിയൻ കമ്മിറ്റി നടത്തിവരുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.
YMCA തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ്, YMCA ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് വൈസ് പ്രസിഡന്റ് കുര്യൻ ചെറിയാൻ, പി.പി. മാത്യൂസ് പള്ളിക്കൽ, ജെയിംസ് പീറ്റർ, സജി മാമ്പരക്കുഴി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.





