Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകേക്ക് കഴിച്ചതിനെ...

കേക്ക് കഴിച്ചതിനെ തുടർന്ന് വയോധികൻ മരിച്ചുവെന്ന് ആരോപണം ; കല്ലറ തുറന്ന് പോസ്‌റ്റുമോർട്ടം നടത്തി

ചെങ്ങന്നൂർ : വയോധികന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിന് പിന്നാലെ കല്ലറ തുറന്ന് പോസ്‌റ്റുമോർട്ടം നടത്തി .പുലിയൂർ സ്വദേശി യേശുദാസിന്റെ(74) മരണത്തിലാണ് പരാതി ഉയർന്നത്.ഹോംനേഴ്സ് വീട്ടിൽ വച്ച് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് യേശുദാസ് ബോധരഹിതനായെന്നും പിന്നീട് മരിച്ചു എന്നുമാണ് പരാതി.

മാർച്ച് 20ന് മരിച്ച യേശുദാസിന്റെ സംസ്കാരം മാർച്ച് 24നാണ് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ നടത്തിയത്.മരണത്തിൽ ദുരൂഹതാരോപിച്ച് മകൾ ബിൻസിയും മരുമകളും ലീനയുമാണ് പരാതി നൽകിയത്. മകളും മരുമകളും വിദേശത്താണ്. വീട്ടിൽ വെച്ച് അവശനിലയിലായ യേശുദാസ് ആശുപത്രിയിൽ എത്തും മുൻപ് മരിച്ചുവെങ്കിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല.വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ സംശയം. യേശുദാസിന്റെ സ്വത്ത് വകകൾ സഹോദരൻ തട്ടിയെടുത്തതായും മരുമകൾ ലീന ആരോപിക്കുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനു കൊലക്കേസ്: മുജീബ് റഹ്മാന്റെ ഭാര്യ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്‍മാന്‍റെ ഭാര്യ റൗഫീന അറസ്റ്റില്‍. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് റൗഫീന അറസ്റിലായത് .അനുവിനെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ സ്വർണം വിറ്റ...

കോഴിക്കോട്ടെ പതിനാറുകാരിയുടെ കൊലപാതകം സ്വഭാവ ദൂഷ്യം ചോദ്യം ചെയ്തതിന്റെ പകയിൽ

കോഴിക്കോട് : കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട നസ്രിനയുടെ...
- Advertisment -

Most Popular

- Advertisement -