Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു.

കോട്ടയം : കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി,മിന്നൽ,കാറ്റോടു കൂടിയ മിതമായ,ഇടത്തരം മഴയ്ക്കും ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട് , അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യതയുണ്ട് .

വടക്കു കിഴക്കൻ അറബിക്കടലിൽ ഒരു ചക്രവാതച്ചുഴിയും വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്തീരം വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു ,ഇതിന്റെ ഫലമായിയാണ് മഴ തുടരുന്നത് . 

ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും അടുത്ത 4 ദിവസം ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോട്ട് ഗതാഗത നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്രു ട്രോഫി പാലം നിർമ്മാണത്തിൻ്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 16-ന് വൈകീട്ട് 6  മുതൽ  17-ന് വൈകിട്ട് ആറ് വരെ നെഹ്റു ട്രോഫി ഭാഗത്ത് ബോട്ട് ഗതാഗതത്തിന് പൂർണ്ണനിയന്ത്രണം ഏർപ്പെടുത്തിയതായി...

ശക്തമായ നീരൊഴുക്ക് : തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടാന്‍ 15 യന്ത്രങ്ങൾ കൂടി

ആലപ്പുഴ : കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലേക്കുള്ള കിഴക്കൻ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചതിന് പിന്നാലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ തീരുമാനം. കൃഷിമന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ...
- Advertisment -

Most Popular

- Advertisement -