Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവീടിന് മുകളിൽ...

വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം: കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകും – ഡെപ്യൂട്ടി സ്പീക്കർ

പന്തളം: കുരമ്പാലയിൽ വീടിന് മുകളിൽ ലോറി മറിഞ്ഞ അപകടം ഉണ്ടായ സംഭവത്തിൽ  കുടുംബത്തിന് ദുരന്തനിവാരണ സ്കീമിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു നൽകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം സി റോഡിൽ പന്തളം കുരമ്പാലയിൽ വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ്  അപകടമുണ്ടായത്.

കുരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. വീട് ഏതാണ്ട് പൂർണമായും തകർന്നു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥലം സന്ദർശിച്ചു.

ദുരന്ത നിവാരണ സ്കീമിൽ ഉൾപ്പെടുത്തി പൂർണ്ണമായും വീട് നിർമ്മിച്ച നൽകുന്നതിനുള്ള ആവശ്യമായ നടപടി സ്വീകരിക്കും. ഒപ്പം ചികിത്സയുമായി ബന്ധപ്പെട്ട എല്ലാവിധ സഹായങ്ങളും സർക്കാരിൽ നിന്ന്  ലഭിക്കുന്നതിന്  ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനാലിൽ കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആറന്മുള : കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന്...

ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ  നിലവറ ദീപം തെളിഞ്ഞു

ചക്കുളത്ത് കാവ്: ചക്കുളത്തുകാവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 13 പൊങ്കാലയ്ക്ക്  തുടക്കം  കുറിച്ചുകൊണ്ട് നിലവറ ദീപം തെളിഞ്ഞു. ക്ഷേത്ര മുഖ്യകാര്യദർശി  രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിയിച്ചു. തുടർന്ന്...
- Advertisment -

Most Popular

- Advertisement -