Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപുനലൂർ മുവാറ്റുപുഴ...

പുനലൂർ മുവാറ്റുപുഴ റോഡിൽ സുരക്ഷ ഉറപ്പാക്കണം: പൊതുജന സാംസ്കാരിക സമിതി

പത്തനംതിട്ട: പുനലൂർ – മുവാറ്റുപുഴ ഹൈവേയിൽ  സുരക്ഷ ഉറപ്പാക്കണമെന്ന്
പൊതുജന സാംസ്കാരിക സമിതി.  വാഹനങ്ങളുടെ അമിത വേഗത കാരണം വാഹനാപകടം നിത്യ സംഭവമാകുന്നു. ഇതിനോടകം ധാരാളം  പേർ അപകടങ്ങളിൽ മരണപെടുകയും ചെയ്തു. ശബരിമല മണ്ഡലപൂജയോടനുബന്ധിച്ചു അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നു പോകേണ്ടതുണ്ട്.

വാഹനങ്ങളുടെ വേഗതനിയന്ത്രിക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുവാനും ഡിവൈഡർ സ്ഥാപിക്കുന്നതുൾപ്പടെ യുള്ള മേൽ നടപടികൾ സ്വീകരിക്കണമെന്ന് പൊതുജന സാംസ്‌കാരിക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും, പൊതുമരാമത്തുവകുപ്പ് മന്ത്രിക്കും, ഗതാഗതവകുപ്പ് മന്ത്രിക്കും നിവേദനം നൽകി. പ്രസിഡന്റ് തെള്ളിയൂർ ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം റിട്ട ഡിവൈഎസ്പി വികുട്ടപ്പൻ ഉത്ഘാടനം ചെയ്തു. എംആർ. വേണുനാഥ്, സത്യൻ കണ്ണങ്കര, ഹരികുമാർ, ശോഭൻവാസ്, സുരേഷ്ബാബു, ബിജുജോയി, സി. ചന്ദ്രൻ, ആർ. വിജയകുമാരി, ടിഎൻ. സ്മിത, മിനിസുനിൽ, കെകെ. രമണി, സൂര്യഗിരീഷ്, സുമാരവി, തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച റഹിം അസ്‌ലം കസ്റ്റഡിയിൽ

മലപ്പുറം : താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം പൊലീസ് കസ്റ്റഡിയിൽ.മുംബൈയില്‍നിന്ന് തിരിച്ചെത്തിയ റഹീമിനെ താനൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാം വഴിയാണ് റഹിം പെൺകുട്ടികളിൽ ഒരാളെ പരിചയപ്പെട്ടത്.ഈ കുട്ടി...

ശബരിമല സ്വർണക്കൊള്ള : പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ്. ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍...
- Advertisment -

Most Popular

- Advertisement -