Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന പ്രദർശന ഉദ്ഘാടനം

അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന പള്ളിപ്പാന പ്രദർശനം ക്ഷേത്രം തന്ത്രിയും പള്ളിപ്പാന കമ്മറ്റി ചെയർമാനുമായ പുതുമന എസ് ദാമോദരൻ നമ്പൂതിരി  ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിലെ പള്ളിപ്പാന ചടങ്ങുകളുടെ ചിത്രങ്ങളും വിവരണങ്ങളും പള്ളിപ്പാനക്ക് ഉപയോഗിക്കുന്ന വസ്തുക്കളുടെ പ്രദർശനവുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്തുള്ള അന്നദാനപ്പുരയിലാണ് പ്രദർശനം നടക്കുന്നത്. ക്ഷേത്രം മേൽശാന്തി എസ്. യദുകൃഷ്ണൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ ശ്യാം ശ്രീശൈലം, മേഖ, അനീഷ്, രാഹുൽ, ഉല്ലാസ്, അഭിറാം എന്നിവരാണ് നേതൃത്വം നൽകുന്നത്.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ആഫീസർ എൻ. അജിത് കുമാർ, ഉപദേശക സമിതി പ്രസിഡൻ്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, സെക്രട്ടറി റ്റി.ആർ. രാജീവ്, കോയ്മ സ്ഥാനി ശ്രീകുമാർ വലിയ മഠം, പള്ളിപ്പാന ചടങ്ങുകളുടെ അവകാശി സി.ഹരിദാസ്, അമ്പനാട്ടു പണിക്കൻ ശശിധരപ്പണിക്കർ എന്നിവർ പങ്കെടുത്തു. പ്രദർശനം 22 ന് സമാപിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച നിലയിൽ : മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം അടൂർ ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു...

ക്രൂ 10 ദൗത്യം മുടങ്ങി : സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചു വരവ് വൈകും

വാഷിംഗ്‌ടൺ :  സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യം മുടങ്ങി. വിക്ഷേപിക്കുന്നതിനു മുൻപു റോക്കറ്റിന്റെ ലോഞ്ച്പാഡിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം റദ്ദാക്കിയത്....
- Advertisment -

Most Popular

- Advertisement -