Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsദൈവവിളിയുള്ള പുതുതലമുറയെ...

ദൈവവിളിയുള്ള പുതുതലമുറയെ വാർത്തെടുക്കാൻ യത്നിക്കണം: ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം

​പത്തനംതിട്ട : ദൈവവിളിയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുവാൻ ഏവരും യത്നിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം വ്യക്തമാക്കി. വൈ.എം.സി.എ-യുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലമായി നടന്നു വരുന്ന അഖില ലോക പ്രാർത്ഥനാവാരം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

​വൈ.എം.സി.എ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ സഭ റാന്നി നിലയ്ക്കൽ സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.​വാരാചരണത്തോടനുബന്ധിച്ച് തയാറാക്കിയ ക്രൈസ്തവ ഗാനങ്ങളടങ്ങിയ പുസ്തകം  സബ് റീജിയണൽ ചെയർമാൻ  ഫാ. ഷൈജു കുര്യൻ സത്ഗമയ മീഡിയ ഫൗണ്ടേഷൻ എഡിറ്റോറിയൽ ഡയറക്ടർ ജോർജ്ജ് കോശി മൈലപ്രയ്ക്ക്  നൽകി പ്രകാശനം നിർവഹിച്ചു.

​രാജു തോമസ്, സുനിൽ പി. എബ്രഹാം, എബൽ മാത്യൂ, സാലി ജോൺ, അനു മാത്യു ജോർജ്ജ്, അനി എം. എബ്രഹാം തുടങ്ങിയവർ  പ്രസംഗിച്ചു.​പ്രാർത്ഥനാവാരത്തിന്റെ ഭാഗമായി 11-ന്  വൈകിട്ട് 8 മണിക്ക് സൂം പ്ലാറ്റ്‌ഫോമിൽ നടക്കുന്ന പ്രാർത്ഥനാ സംഗമം സി.എസ്.ഐ. മലബാർ ഡയോസിസ് ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവാഭരണ പാത ദേശീയപാതയാക്കണം;  മന്ത്രിക്ക് നിവേദനം നൽകി അബിൻ വർക്കി എംഎൽഎ

കോഴഞ്ചേരി: ശബരിമല തീർഥാടകരും തിരുവാഭരണ ഘോഷയാത്രയും ഉൾപ്പെടെ വർഷംതോറും വലിയ തോതിൽ ഉപയോഗിക്കുന്ന തിരുവാഭരണ പാത ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തിവികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ആറന്മുള എംഎൽഎ അബിൻ വർക്കി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന് നിവേദനം...

ഇറാനെ ആക്രമിച്ചെന്ന് ഇസ്രയേൽ

ടെഹ്‌റാൻ : ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രേൽ .ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ ഇസ്രേയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ്...
- Advertisment -

Most Popular

- Advertisement -