Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsവയോധികനെ ഹെൽമെറ്റ്...

വയോധികനെ ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട : സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വയോധികനെ വഴിയിൽ തടഞ്ഞു നിർത്തി ഹെൽമെറ്റ്‌ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് കൂനങ്കര പുളിമൂട്ടിൽ  ഷൈൻ ഷാജി (35) ആണ്  പിടിയിലായത്. കൂനങ്കര കൊച്ചു വടക്കേതിൽ വീട്ടിൽ രാജു (75) വിനാണ് മർദ്ദനമേറ്റത്.

ഇവർ ബന്ധുക്കളാണ്. ചൊവ്വ വൈകിട്ട് 5.30 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുനാട് ഇടപ്പറമലയിൽ വെച്ച് രാജുവിനെ പ്രതി വഴിയിൽ തടഞ്ഞു നിർത്തുകയും രാജു ഓടിച്ചു വന്ന സ്കൂട്ടർ രാജുവിന്റെ മുകളിലേക്ക് തള്ളി മറിച്ചിടുകയും  രാജു ധരിച്ചിരുന്ന ഹെൽമെറ്റ് പ്രതി ഊരിയെടുത്ത് രാജുവിന്റെ തലയിലും മുഖത്തും അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു.

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന രാജുവിനെ നാട്ടുകാർ പെരുനാട് ഗവ. ആശുപത്രിയിലും തുടർന്ന്  പത്തനംതിട്ട ജനറൽ ആശുപത്രിയിലും കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.

രാജുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത  പോലീസ് ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.  എസ്എച്ച്ഒ റോയ്. ആർ, എസ് ഐ റെജി തോമസ്, എസ് സി പി ഒ രാജേഷ്, സിപിഒ മാരായ അരുൺ, രാഹുൽ, രാം പ്രകാശ് എന്നിവർ അടങ്ങിയ സംഘമാണ്  അറസ്റ്റ് ചെയ്തത് പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തിരുവല്ല: ഫിഷറീസ് വകുപ്പ് - പെരിങ്ങര ഗ്രാമപഞ്ചായത്ത് സംയുക്ത സഹകരണത്തോടെ മത്സ്യകുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചു. മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ചാത്തങ്കരി സ്‌കൂളിലുള്ള  പൊതുകുളത്തിൽ നിക്ഷേപിച്ചത്. പെരിങ്ങര ഗ്രാമ പഞ്ചായത്ത് വൈസ്...

മഴക്കെടുതി : മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുപ്പു തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികൾ തുടരുന്നതിനിടെ തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു. ശംഖുമുഖം, മുതലപ്പൊഴി വിഴിഞ്ഞം, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നും ഇന്നലെ കടലിലേക്ക് പോയവരുടെ കണക്കാണ് ശേഖരിച്ച് തുടങ്ങിയത്. എത്രപേർ മീൻ പിടിക്കാൻ പോയി...
- Advertisment -

Most Popular

- Advertisement -