Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനധികൃത മത്സ്യബന്ധനം...

അനധികൃത മത്സ്യബന്ധനം : ശക്തമായ നടപടി സ്വീകരിക്കും- ഫിഷറീസ് വകുപ്പ്

ആലപ്പുഴ: ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യസംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് മണ്‍സൂണ്‍ കാലയളവില്‍ അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍ നടത്തുന്ന  ഊത്തകയറ്റം എന്നതിനോട് അനുബന്ധിച്ചു പ്രാദേശികമായി നടത്തുന്ന അനധികൃത മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം സര്‍ക്കാര്‍ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.

കേരള  ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ആക്ട് 2010 പ്രകാരം പ്രത്യുല്പാദനക്ഷമതയുള്ള മത്സ്യങ്ങളെ പൊതുജലാശയത്തില്‍ നിന്ന് ഏതെങ്കിലും വലയോ ഉപകരണമോ ഉപയോഗിച്ച് പിടിക്കുന്നതും വിപണനം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ സ്വാഭാവിക ജലാശയങ്ങളുടെ പാരിസ്ഥിതികാവസ്ഥയെ തടസപ്പെടുത്തുന്നതും സ്‌ഫോടകവസ്തുക്കളോ നഞ്ചോ വൈദ്യുതിയോ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും നശീകരണവും കർശനമായി  നിരോധിച്ചിട്ടുണ്ട്.

പൊതുജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിര്‍മിതികള്‍ , കൂടുകള്‍ ഖര, ദ്രവ രൂപത്തിലുള്ള മലിനവസ്തുക്കള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് നിക്ഷേപിക്കല്‍ എന്നിവയും നിരോധിച്ചിരിക്കുന്നു.  ഇത്തരത്തിലുള്ള മത്സ്യബന്ധനരീതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉള്‍നാടന്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നു ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

പത്തനംതിട്ട : ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകവേയാണ് ബൈക്കിന് തീപിടിച്ചത്....

Kerala Lotteries Results : 16-05-2025 Suvarna Keralam SK-3

1st Prize Rs.1,00,00,000/- RL 528610 (GURUVAYOOR) Consolation Prize Rs.5,000/- RA 528610 RB 528610 RC 528610 RD 528610 RE 528610 RF 528610 RG 528610 RH 528610 RJ 528610...
- Advertisment -

Most Popular

- Advertisement -