Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിഎംആര്‍എല്‍- എക്‌സാലോജിക്...

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസ്: ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിലേക്കാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. സിഎംആര്‍എല്ലിന് ലഭിച്ചിട്ടുള്ള സഹായങ്ങളിലാണ് അന്വേഷണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട് സിഎംആര്‍എല്ലിന് എന്തെങ്കിലും സഹായങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് പിണറായിയുടെ മകള്‍ ടി വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്.

കരാറില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. കരാറിന് സിഎംആര്‍എല്ലിന് പ്രത്യുപകാരം ലഭിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. കരാറിലെ അഴിമതി കേന്ദ്രീകരിച്ചാണ് അന്വേഷണം. സിഎംആര്‍എല്‍ എക്‌സാലോജികിന് നല്‍കിയ 2.78 കോടിയുടെ വിനിയോഗത്തിലും വ്യക്തതയില്ലെന്നാണ് ഇഡി വിലയിരുത്തല്‍.

കേസുമായി ബന്ധപ്പെട്ട് ടി വീണയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് ഇഡി കണ്ടെത്തി. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളിലും വൈരുധ്യമുണ്ട്. കേസില്‍ വീണയെ ഇഡി വീണ്ടും വിളിപ്പിക്കും. മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 25-04-2025 Nirmal NR-429

1st Prize Rs.7,000,000/- NV 854962 (CHITTUR) Consolation Prize Rs.8,000/- NN 854962 NO 854962 NP 854962 NR 854962 NS 854962 NT 854962 NU 854962 NW 854962 NX 854962...

കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില : രണ്ടാഴ്ചയ്ക്കിടെ വിലയുയര്‍ന്നത് 3,000 രൂപയ്ക്ക് മുകളിൽ

കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില. രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍...
- Advertisment -

Most Popular

- Advertisement -