Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഓണത്തിനു ഒരുക്കാം...

ഓണത്തിനു ഒരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ : സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന സമഗ്ര പച്ചക്കറി കൃഷിയജ്ഞം 2026–27 ഭാഗമായ ആലപ്പുഴ മുനിസിപ്പാലിറ്റി കൃഷിഭവന്റെ “ഓണത്തിനു ഒരുക്കാം വിളവിന്റെ വിസ്മയം” പദ്ധതി ജില്ലാ കളക്ടർ ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിൽ പച്ചക്കറി തൈകൾ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

ആദ്യഘട്ടത്തിൽ 100 മൺചട്ടികളിൽ വെണ്ട, വഴുതന, മുളക്, തക്കാളി എന്നിവയാണ് കൃഷി ചെയ്യുന്നത്. ജില്ലാ കളക്ടറുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കാളികളായി.നഗരപ്രദേശങ്ങളിലും പരിമിതമായ സ്ഥലങ്ങളിലും പച്ചക്കറി കൃഷി ഫലപ്രദമായി നടത്തി ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ വീടുകളിൽ തന്നെ ഉൽപാദിപ്പിക്കുക എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും: എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം : 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കുമെന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍...

ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി മികച്ച സേവനമൊരുക്കി: മന്ത്രി കെ.ബി ഗണേഷ് കുമാർ

ശബരിമല: മകരവിളക്കി നോടനുബന്ധിച്ച്  പമ്പയിലേക്ക് സർവീസ് നടത്തുന്നതിന് 900 ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ നൂറു ബസ്സുകൾ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയിൽ നടത്തിയ ...
- Advertisment -

Most Popular

- Advertisement -