Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsസതീഷ് ചാത്തങ്കേരി...

സതീഷ് ചാത്തങ്കേരി സമസ്ത മേഖലകളിലും സ്വീകാര്യതയുള്ള പൊതു പ്രവർത്തകനായിരുന്നു:  വി.ഡി. സതീശൻ

തിരുവല്ല: താൻ പ്രവർത്തിച്ച എല്ലാ കർമ്മമണ്ഡലങ്ങളിലും സ്വീകാര്യത ലഭിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു സതീഷ് ചാത്തങ്കേരിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സതീഷ് ചാത്തങ്കേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡാനന്തരം കേരളത്തിൽ പൊടുന്നനെ ഉള്ള മരണനിരക്ക് വർദ്ധിച്ചു എന്നും, നിയമസഭയിൽ ഉൾപ്പെടെ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ സർക്കാരും ആരോഗ്യ വകുപ്പും ഗൗരവത്തോടെ ഇത് പഠിക്കാനും തയ്യാറാക്കുന്നില്ല എന്ന് വി.ഡി സതീശൻ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗം പ്രൊഫ. പി.ജെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി.

കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു, ഡി.സി.സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ശ്രീരാമകൃഷണശ്രമം മഠാധിപതി നിർവിണ്ണാനന്ദ സ്വാമിജി, റവ. ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, അഡ്വ. എൻ.ഷൈലാജ്, അഡ്വ.വർഗീസ് മാമ്മൻ, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, ജേക്കബ് പി ചെറിയാൻ, ലാലു തോമസ്, അഡ്വ.റെജി തോമസ്, മുനിസിപ്പൽ ചെയർപേഴ്സൺ  അനു ജോർജ്, അഡ്വ. രാജേഷ് ചാത്തങ്കരി, സുരേഷ് ജി. പുത്തൻപുരയ്ക്കൽ, വിശാഖ് വെൺപാല, അഡ്വ. ജോസഫ് നെല്ലാനിക്കൽ, ലിജോ മത്തായി, റെജി ഏബ്രഹാം, ജിജോ ചെറിയാൻ, ജെസ്സി മോഹൻ, അഭിലാഷ് വെട്ടിക്കാടൻ, വിനോദ് കോവൂർ, പി.എം.ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎസ്‍സി നിയമന തട്ടിപ്പ് : അന്വേഷണ ചുമതല ആഭ്യന്തര വിജിലൻസ് എസ്‌ പിക്ക്

തിരുവനന്തപുരം : പിഎസ്‍സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌ പി അന്വേഷിക്കും. ഇന്നു ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം .പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്ന് ചെയർമാൻ അറിയിച്ചു. യോഗത്തില്‍ ചില അംഗങ്ങള്‍...

ദേശീയപാത 66 വികസനം: ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചു.

ചേർത്തല: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചേർത്തല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അടിപ്പാതകൾക്ക് അനുമതി ലഭിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. ചേർത്തല തങ്കി കവല, തിരുവിഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ അടിപ്പാത അംഗീകരിച്ച്...
- Advertisment -

Most Popular

- Advertisement -