Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഉരുൾപൊട്ടൽ :...

ഉരുൾപൊട്ടൽ : മരണ സംഖ്യ ഉയരുന്നു

വയനാട് : വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു.ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച് പേരുടെയും മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്.

അതേസമയം ,മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി 19 ഓളം പേരുടെ ശരീരഭാഗങ്ങള്‍ ഒഴുകിയെത്തി.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നി​ഗമനം.മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേർ കുടുങ്ങിക്കിടക്കുകയാണ്. കുന്നിനു മുകളിൽ 150 പേർ അഭയം തേടിയിരിക്കുകയാണ് .

രക്ഷാപ്രവർത്തനത്തിന് എയർ ലിഫ്റ്റിങ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് വയനാട്ടിൽ ഇറങ്ങാനാകാതെ കോഴിക്കോട്ടിറക്കി. എൻഡിആർഎഫ് സംഘങ്ങൾ പുഴയ്ക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈ ഭാഗത്തേക്ക് കടക്കാനുള്ള ശ്രമം തുടരുകയാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ 63 യാത്രക്കാരുമായി രണ്ട് ബസ്സുകള്‍ നദിയില്‍വീണു കാണാതായി

കാഠ്മണ്ഡു : നേപ്പാളില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് യാത്രക്കാരുമായി പോയ രണ്ട് ബസ്സുകള്‍ നദിയില്‍ വീണു കാണാതായി . മദന്‍-ആശ്രിത് ഹൈവേയില്‍ ത്രിശൂലി നദിക്ക് സമീപമാണ് പുലര്‍ച്ചെ അപകടമുണ്ടായത്. രണ്ട് ബസുകളിലുമായി ബസ് ഡ്രൈവർമാരടക്കം...

പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു

പാലക്കാട് : കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ സംഭവത്തിൽ രണ്ടു കുട്ടികൾ മരിച്ചു.അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4)...
- Advertisment -

Most Popular

- Advertisement -