Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsസഹജീവികളോട് കരുണ്യത്തോടെ...

സഹജീവികളോട് കരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്നേഹവും ഭക്തിയും: നടൻ മമ്മൂട്ടി

പരുമല: കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നതെന്ന് നടൻ മമ്മൂട്ടി. അങ്ങനെ പെരുമാറുന്നതാണ് ദൈവത്തോടുള്ള സ്നേഹവും ഭക്തിയുമെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

സിനിമാതാരം എന്നതിനപ്പുറത്തേക്ക് ഒരു മുൻ​ഗണന എപ്പോഴും തനിക്ക് നൽകുന്നതിൽ മലങ്കരസഭയോടും, പരിശുദ്ധ ബാവാ തിരുമേനിയോടും നന്ദിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മലങ്കരസഭയുടെ സ്നേഹിതനാണ് പത്മഭൂഷൺ മമ്മൂട്ടിയെന്ന് തീർത്ഥാടനവാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.

ദൈവം തിരഞ്ഞെടുത്ത മനുഷ്യനാണ്  മമ്മൂട്ടി. അഭിനയ മികവിന് അപ്പുറമുള്ള ആത്മീയ നിറവ് അദ്ദേഹത്തിനുണ്ട്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതിയായ സുകൃതം 2.0 വേദിയിൽ പ്രഖ്യാപിച്ചു.

സ്തനാർബുദം, തൈറോയിഡ് ക്യാൻസർ, പീഡിയാട്രിക് ക്യാൻസർ എന്നിവയ്ക്കുള്ള ചികിത്സ ഉൾപ്പെടുന്നതാണ് പദ്ധതി. പരുമല ആശുപത്രി സി.ഇ.ഒ ഫാ. എം.സി പൗലോസ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന ​ഗ്രന്ഥം ചടങ്ങിൽ  മമ്മൂട്ടി പ്രകാശനം ചെയ്തു. നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു.

സജി ചെറിയാൻ എം.എൽ.എ,അഡ്വ.വർ​ഗീസ് മാമ്മൻ എം.എൽ.എ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ വെരി.റവ ഫാ.യാക്കോബ് തോമസ് റമ്പാൻ,  പരുമല സെമിനാരി കൗൺസിൽ അം​ഗങ്ങളായ ഫാ.അലക്സാണ്ടർ ഏബ്രഹാം, വെരി.റവ.രാജൻ മാത്യു കോർഎപ്പിസ്കോപ്പാ, ഫാ.മാത്യു ഏബ്രഹാം തലവൂർ, മത്തായി ടി വർ​ഗീസ്, മാത്യു ഉമ്മൻ അരികുപുറം എന്നിവർ പ്രസം​ഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ:ആലപ്പുഴ വെണ്മണിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. വെൺമണി പൂന്തല ശ്രുതി നിലയത്തിൽ ഷാജി ആണ് ഭാര്യ ദീപ്തിയെ വെട്ടിക്കൊന്ന ശേഷം കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7...

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

തിരുവല്ല: മുൻഭാഗത്ത് പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി.  മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു....
- Advertisment -

Most Popular

- Advertisement -