Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ ജീവനക്കാരുടെ ...

സര്‍ക്കാര്‍ ജീവനക്കാരുടെ  പ്രവൃത്തിദിനം ആഴ്ച്ചയില്‍ അഞ്ചാക്കാൻ നീക്കം

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ച്ചയില്‍ അഞ്ചുദിവസം മാത്രം പ്രവൃത്തിദിനം ആക്കാൻ നീക്കം നടക്കുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. രാവിലെയും വൈകുന്നേരവും ജോലി സമയം വര്‍ധിപ്പിച്ച് ശനിയാഴ്ച്ചയിലെ ജോലി ചെയ്യാമെന്നാണ് സര്‍ക്കാര്‍ സംഘനകളുടെവാദം. പുതിയ തീരുമാനം നടപ്പിലായാല്‍ ഇനി ശനിയാഴ്ച്ചകളില്‍ ഓഫീസ് പ്രവര്‍ത്തിക്കില്ല.

കേന്ദ്രസര്‍ക്കാരില്‍ അഞ്ചുദിവസമാണ് പ്രവൃത്തി ദിനമെങ്കിലും കാഷ്വല്‍ ലീവ് എട്ടുമാത്രമാണ്. കേരളത്തില്‍ 20 ഉം. ഇത് കുറയ്ക്കാന്‍ പറ്റില്ലെന്നുമാത്രമാണ് ജനസേവകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടകളുടെ വാദം. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ സംസ്ഥാനത്തെ പൊതുജനങ്ങള്‍ എത്തുന്നത് കുറവാണെങ്കിലും റവന്യൂ, കൃഷി, സിവില്‍സപ്ലൈസ്, പഞ്ചായത്ത്, കലക്ട്രേറ്റ് തുടങ്ങിയ ഓഫീസുകളില്‍ കേരളത്തില്‍ സാധാരണ ജനം ദിവസവും ബന്ധപ്പെടുന്നതാണ്. പുതിയ നീക്കത്തോടെ ഇവിടുത്തെ സേവനം ഫലത്തില്‍ കുറയും.

പ്രവൃത്തി സമയം വര്‍ധിപ്പിച്ചാലും ജീവനക്കാര്‍ക്ക് അധിക സമയം ചെലവിടാന്‍ കഴിയില്ല. കാരണം യാത്രാപ്രശ്‌നം തന്നെ. ട്രെയിനിലും ബസുകളിലും എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആ സമയം അനുസരിച്ചു മാത്രമെ ജോലിയില്‍ പ്രവേശിക്കാനും തിരികെ പോകാനും കഴിയൂ. പ്രത്യേകിച്ച് തലസ്ഥാനത്തെ ഓഫീസ് ജീവനക്കാരില്‍ ഭൂരിപക്ഷവും ട്രെയിനെയും ബസ് ഉള്‍പ്പടെയുളള ഗതാഗത സംവിധാനത്തെയും ആശ്രയിക്കുന്നതാണെന്ന് ചൂണ്ടികാണിക്കുന്നു.

എന്നാല്‍, തുടര്‍ച്ചയായി ശനിയും ഞായറും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാതെ വരുന്നതു ജനങ്ങളുടെ എതിര്‍പ്പിനു കാരണമാകുമെന്നു വാദമുണ്ട്. നേരത്തേ രണ്ടുവട്ടം മന്ത്രിമാര്‍ അടക്കം എതിര്‍ത്തതോടെ സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെന്നിത്തല എറമ്പാച്ചൻ പള്ളിക്ക് സമീപം ഗോകുൽ നിവാസിൽ ഗോകുൽ കൃഷ്ണൻ (33) അറസ്റ്റിലായത്. 2022ൽ ആണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയുടെ...

സംസ്കൃത പഠനം സാർവത്രികമാക്കണം –  സ്വാമി നിർവ്വാണനന്ദ

തിരുവല്ല: സംസ്കൃത പഠനം സാർവത്രികമാക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ്. ഭഗവത് ഗീത നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന് തുടക്കം കുറിച്ച് നിർവാഹക സമിതി യോഗം...
- Advertisment -

Most Popular

- Advertisement -