Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsതാറാവ് കർഷകനെ...

താറാവ് കർഷകനെ ആക്രമിച്ചു: മൂന്നു യുവാക്കൾ  അറസ്റ്റിൽ

തിരുവല്ല:  താറാവ് കർഷകനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, അയൽവാസിയായ പായ്ക്കണ്ടം,ചിറയിൽ പ്രസൂൺ (32), സുഹൃത്തുക്കളായ ചാത്തങ്കരി പച്ച, കോട്ടുചിറയിൽ സനൽ സാമുവൽ(35), കാരയ്ക്കൽ വടക്കുറ്റുശ്ശേരിൽ ശ്രീജിത്ത് (41) എന്നിവരെ തിരുവല്ല പോലീസ് അറസ്റ്റുചെയ്തു.

പ്രസൂണിന്റെ മൂന്ന് വളർത്തുനായകൾ രാജുവിൻ്റെ താറാവുകളെ പിടിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം 3 താറാവുകളെ കൂടി നായ്ക്കൾ പിടിച്ചതോടെ രാജു നായ്കളിൽ ഒന്നിനെ തല്ലി കൊന്നു. ഇതിൽ പ്രകോപിതരായി രാത്രിയോടെ പ്രസൂണും സുഹൃത്തുക്കളും രാജുവിൻ്റെ വീട്ടിൽ എത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ  പരിക്കേറ്റ രാജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്താ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം നടത്തി. വെഎംസിഎ ഹാളിൽ എം.ജി. സോമൻ ഫൗണ്ടേഷൻ  ചെയർമാൻ ബ്ലസ്സിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ...

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു

കൊച്ചി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന വർദ്ധിപ്പിച്ചു. തിരക്കേറുന്ന സാഹചര്യങ്ങളിൽ വരുംദിവസങ്ങളിൽ വിമാനത്താവളത്തിലെ വിവിധ നടപടിക്രമങ്ങൾക്കു കൂടുതൽ സമയമെടുക്കുമെന്നും അതിനാൽ യാത്രക്കാർ നേരത്തേതന്നെ വിമാനത്താവളത്തിൽ എത്തണമെന്നും കൊച്ചിൻ ഇന്റർനാഷണൽ...
- Advertisment -

Most Popular

- Advertisement -