Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റുകാൽ അമ്മയ്‌ക്ക്...

ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

തിരുവനന്തപുരം:  പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയിൽ പങ്കുചേർന്ന് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ. ബിജെപി സംസ്ഥാന കാര്യാലയം മാരാ‍ർജി ഭവനിലായിരുന്നു  പൊങ്കാല സമർപ്പിച്ചത്. ലക്ഷക്കണക്കിനു സ്ത്രീകള്‍ ആറ്റുകാലമ്മയ്‌ക്ക് ഇന്നു പൊങ്കാല അര്‍പ്പിച്ചത്.

രാവിലെ ക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തിനു ശേഷം 9.45ന് മേല്‍ശാന്തി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ പകര്‍ന്ന് സഹ മേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിലും തീ പകർന്നതോടെ പൊങ്കാല ചടങ്ങുകൾ ആരംഭിച്ചു.

തോറ്റംപാട്ടിലെ ദാരിക വധം ഭാഗം പാടിത്തീർന്നതിന് പിന്നാലെയായിരുന്നു പ്രധാന ചടങ്ങ് നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ അഡ്വ വി വി രാജേഷ്, ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ തുടങ്ങിയ മറ്റ് പ്രമുഖ നേതാക്കളും പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി : ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്.റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 14.10 ലക്ഷം രൂപയും 788 യു.എസ്. ഡോളറും പിടിച്ചെടുത്തു.ജി.എസ്.ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന്റെ എറണാകുളം പച്ചാളത്തുള്ള വസതിയിലും...

മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി

തിരുവനന്തപുരം :സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നിർദേശ...
- Advertisment -

Most Popular

- Advertisement -