Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalവനിതാ ഡോക്ടറുടെ...

വനിതാ ഡോക്ടറുടെ കൊലപാതകം : ആശുപത്രി തകർത്ത് പ്രതിഷേധം

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ ആക്രമണം. ആർ ജി കാർ മെഡിക്കൽ കോളേജിനും പൊലീസിനും നേരെ ആക്രമണമുണ്ടായി.ആശുപത്രിയിലെ അത്യാഹിതവിഭാ​ഗം പൂർണമായും തകർന്നു .സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾക്കും കേടുപാടുണ്ടായി. തിരിച്ചറിയാനാകാത്ത 40 പേരുടെ ഒരു സംഘം ആശുപത്രി വളപ്പിൽ പ്രവേശിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു എന്നാണ് പോലീസ് വിശദീകരണം.

ഇന്നലെ രാത്രി 11:30നാണ് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് ഒരുകൂട്ടം ആളുകൾ ഡോക്ടർമാരുടെ പ്രതിഷേധ പന്തലിലേക്കെത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസ് കണ്ണിർവാതകവും ലാത്തിചാർജും പ്രയോ​ഗിച്ചു. ആക്രമണത്തിൽ പ്രതിഷേധക്കാർക്ക് പങ്കില്ലെന്നും പുറത്ത് നിന്നെത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി.സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജറിപ്പോർട്ടുകളാണ് ഇത്തരമൊരു അക്രമത്തിന് കാരണമെന്ന് കൊൽക്കത്ത പോലീസ് കമ്മിഷണർ വിനീത് ​ഗോയൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം :  പിന്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല

ന്യൂഡല്‍ഹി: ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം. യുപിഐ പേയ്മെന്റുകള്‍ അപ്രൂവ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഇനി ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് പിന്‍...

തിരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നത്: സുരേഷ്‌ഗോപി

തിരുവനന്തപുരം:  തിരഞ്ഞെടുപ്പിൽ ജയിച്ചവർ മാത്രമല്ല വികസന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതെന്നും ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നതെന്നും സുരേഷ്‌ഗോപി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയിൽ...
- Advertisment -

Most Popular

- Advertisement -