Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകെഎസ്ആർടിസി സൂപ്പർ...

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: 11 പേർക്ക് പരുക്കേറ്റു

അടൂർ : എംസി റോഡിൽ വടക്കടത്തു കാവിന് സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. 11 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1 മണിയ്ക്കായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ പിക്കപ്പ് വാൻ ഡ്രൈവർ വിജയനെ (56) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന അജയൻ എന്ന ആളെയും ഗുരുതരമായ പരുക്കുകളോടെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
കൊട്ടാരക്കരയിൽ നിന്ന് ഫർണിച്ചർ കയറ്റി വന്ന പിക്കപ്പ് വാനാണ് കെ എസ് ആർടിസി ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞത്. ബസ് യാത്രക്കാരായ 9 പേർക്ക് പരുക്കേറ്റു. മിക്കവരുടെയും മുഖത്തും കാലിനുമാണ് പരുക്കേറ്റത്.

ഇടിയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ എത്തിച്ചത്. അടൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അജിത് ഡോവല്‍ സൗദിയില്‍ 

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റിയാദിൽ സന്ദർശനം നടത്തി. ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുന്നതിനും ലക്ഷ്യമിട്ട് സൗദിയിലെ ഉന്നത നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി....

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 സീസണിലെ രണ്ടാംവിള ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ നാളെ (ജനുവരി 1) മുതൽ ആരംഭിക്കും. കർഷകർ www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ...
- Advertisment -

Most Popular

- Advertisement -