Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്വർണ്ണവിലയിൽ വൻ...

സ്വർണ്ണവിലയിൽ വൻ കുതിപ്പ്: പവന് 1560 രൂപയാണ് വർദ്ധിച്ചത്

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന വിപണിയിൽ ഒറ്റയടിക്ക് വലിയ വർദ്ധനവ് ഉണ്ടായതോടെ ആശങ്കയിലായിരിക്കുകയാണ് ഉപഭോക്താക്കൾ. ഇന്നത്തെ വർദ്ധനവോടെ സ്വർണ്ണവില വീണ്ടും 1.10 ലക്ഷം രൂപ പരിധി പിന്നിട്ടു.

ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് മാത്രം 1560 രൂപയാണ് വർദ്ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,10,960 രൂപയായി ഉയർന്നു. മെയ് ഒന്നിന് രേഖപ്പെടുത്തിയ 1,11,720 രൂപ എന്ന റെക്കോർഡ് നിരക്കിന് ശേഷമുള്ള ഈ മാസത്തെ രണ്ടാമത്തെ ഉയർന്ന നിരക്കാണ് ഇന്നത്തേത്.

ഗ്രാമിന് 13,870 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ രാഷ്‌ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിലെ പിരിമുറുക്കവുമാണ് വില വർദ്ധനവിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിതിൻ രാജിന്‍റെ മരണം : ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ .ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ്...

കോടയും ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു

പത്തനംതിട്ട : കോന്നി ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ കുമ്പഴ എസ്റ്റേറ്റിലെ വട്ടത്തല ഡിവിഷനിൽ എസ്റ്റേറ്റ് മാനേജരുടെ താമസസ്ഥലത്ത് നിന്നും അഞ്ചു ലിറ്റർ കോടയും ചാരായ കുപ്പികളും വാറ്റുപകരണങ്ങും എക്സൈസ് സംഘം പിടിച്ചെടുത്തു. സി...
- Advertisment -

Most Popular

- Advertisement -