Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജോൺ വി....

ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം : കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്.

2015 ഐ.എ.എസ്. ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ വി. സാമുവൽ. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഞ്ചു വയസ്സുകാരനെ മർദിച്ചു : അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്

ആലപ്പുഴ : ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ മർദിച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസെടുത്തു .കുട്ടിയുടെ മുഖത്തും കഴുത്തിലുമാണ് മുറിവ്. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരന്റെ ദേഹത്തെ മുറിവുകൾ കണ്ട സ്കൂളിലെ പിടിഎ അംഗത്തിന്റെ...

പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോന്നി: പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊടുമൺ കടയ്ക്കവിളയിൽ വീട്ടിൽ ബിനു പാപ്പച്ചൻ - ബിൻസി ദമ്പതികളുടെ മകൾ ജ്യൂവൽ ആണ് മരിച്ചത്. വ്യാഴം രാത്രി രണ്ടരയോടെ ആണ്...
- Advertisment -

Most Popular

- Advertisement -