Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവിശുദ്ധ മാർത്തോമ്മാ...

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മലങ്കരസഭയുടെ വളർച്ചയുടെ നിദാനം : പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവല്ല/നിരണം : ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തിൽ മലങ്കരനസ്രാണികൾ ഒരുമിക്കുമ്പോഴാണ് മലങ്കരസഭയുടെ ഐക്യം യാഥാർത്ഥ്യമാകുകയെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മയോട് അനുബന്ധിച്ച് എ.ഡി 54ൽ തോമാശ്ലീഹാ സ്ഥാപിച്ച നിരണം വലിയ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സംസാരിക്കുകയായിരുന്നു ബാവാ. മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യമാണ് മലങ്കരസഭയുടെ വളർച്ചയുടെ നിദാനവും നിലനിൽപ്പും. വൈദേശികർ ഭാരതത്തിലെ ക്രൈസ്തവരെ തങ്ങളുടെ അധികാരത്തിന് കീഴിൽ വരാൻ ശ്രമിച്ചതോടെയാണ് മാർത്തോമ്മൻ പാരമ്പര്യത്തിൽ ജീവിച്ചവർ വിവിധ സഭാ വിഭാ​ഗങ്ങളായി മാറിയത്.

ഒരുകാലത്ത് മാർത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്വത്തെ സംശയിച്ചിരുന്നവരെല്ലാം ഇന്ന് ആ പാരമ്പര്യത്തെ അം​ഗീരിക്കുന്നു എന്നത് സന്തോഷകരമാണ്. മഹത്തായ ആ പാരമ്പര്യത്തെ അഭം​ഗുരം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ മലങ്കരസഭ അഭിമാനിക്കുന്നുവെന്നും വിഭാ​ഗീയതകൾ മറന്ന് ആ പാരമ്പര്യത്തിൽ ഒരുമിച്ച് ചേർന്ന് ഒരുമിച്ച് വളരാൻ ഇടയാകട്ടെയെന്നും പരിശുദ്ധ കാതോലിക്കാ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ബോംബെ ഭദ്രാസനാധിപൻ ​ഗീവർ​ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബാനയർപ്പിച്ചു. പരുമല സെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.

സഭാക്കേസിലെ 2017 ജൂലൈ 3 -ലെ അന്തിമവിധിയോടുള്ള ആദരസൂചകമായി മലങ്കരസഭാ ദേവാലയങ്ങളിൽ കൃതജ്ഞതാദിനവും ആചരിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ നടന്ന കൃതജ്ഞതാദിനാചരണത്തിൽ അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺ​ഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം...

സന്നിധാനത്തെ അന്നദാനം: മനസ്സു നിറഞ്ഞ് ഭക്തര്‍

ശബരിമല: സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാവുകയാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാനം. വയറും മനസ്സും നിറയെ ആഹാരം കഴിച്ച് മലയിറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തര്‍  അന്നദാനമണ്ഡപം വിടുന്നത്. പതിനായിരത്തിലധികം പേരാണ്  ദിവസവും അന്നദാനത്തില്‍ പങ്കെടുക്കുന്നത്. 'ഈ വര്‍ഷം...
- Advertisment -

Most Popular

- Advertisement -