Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiപറവ ഫിലിംസ്...

പറവ ഫിലിംസ് നടത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്

കൊച്ചി : നടൻ സൗബിൻ ഷാഹിറിന്റെ നിർമ്മാണ കമ്പനി പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.മഞ്ഞുമ്മൽ‌ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.ആദായ നികുതി വകുപ്പിന്റെ പരിശോധന ഇന്നലെ രാത്രി 11 മണി വരെ നീണ്ടിരുന്നു. പ്രാഥമിക കണ്ടെത്തൽ മാത്രമാണ് നടത്തിയതെന്നും അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ ലഭിച്ച വരുമാനത്തിന് അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്നതാണ് കണ്ടെത്തൽ.സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്ന 44 കോടി രൂപ അടച്ചില്ല. ആദായനികുതി റിട്ടേണ്‍ കാണിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സിനിമയുടെ വിതരണവുമായി ബന്ധപ്പെടുത്തി ഡ്രീം ബിഗ് വിതരണസ്ഥാപനത്തിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ; ഹൈക്കോടതി

കൊച്ചി : സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് ഹൈക്കോടതി. പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം...

ലോക്കപ്പ് പൂട്ടാൻ മറന്ന് പൊലിസ് : പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി

കൊല്ലം : മോഷണക്കേസിൽ കരുതൽ കസ്റ്റഡിയിലെടുത്ത പ്രതി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി .എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷ് (23) ആണ് ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയത്.ഒരു വീട്ടിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചെന്ന...
- Advertisment -

Most Popular

- Advertisement -