Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴയെ...

ശക്തമായ മഴയെ തുടർന്ന് കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി.

റാന്നി : കിഴക്കൻ മലയോര മേഖകളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് റാന്നി കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു.

വനമേഖലകളിൽ നിന്ന് ഒഴുകി വന്ന തടികളും ചപ്പുകളും കോസ്‌വേയിൽ നിറഞ്ഞിരിക്കുകയാണ്. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്നതിനു ശേഷമാണ് ഇത്രയും പെട്ടന്ന് കോസ്‌വേ മുങ്ങുന്നതെന്നാണ് പ്രദേശവാസികൾ  പറഞ്ഞു. പ്രളയത്തിൽ ഡാമിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാതെ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല.

ഡാമിന് മുകളിൽ കുറച്ചു ഭാഗം മാത്രമാണ് മണ്ണുകൾ നീക്കം ചെയ്തത്. എന്നാൽ അടുത്ത വെള്ളം വരുമ്പോൾ മണ്ണ് മാറ്റിയ ഭാഗങ്ങൾ വീണ്ടും ചെളിയും മണ്ണും നിറയും.  നിലവിലെ സ്ഥിതിയിൽ ഒരു ദിവസം ശക്തമായ മഴ പെയ്താൽ കോസ്‌വേ പൂർണ്ണമായുംമുങ്ങും എന്ന സ്ഥിതിയാണ്. കോസ്‌വേ മുങ്ങുന്നതോടെ മൂന്ന് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുന്നതിനാൽ വളരെ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സി. കെ. രാ.അനുസ്മരണം – വർണ്ണം 2026 ചിത്രരചനാ മത്സരം നടന്നു

തിരുവല്ല: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി. കെ. രാ. അനുസ്മരണം – വർണ്ണം 2026 ചിത്രരചനാ മത്സരം മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ നടന്നു. സി. കെ. രാ. സ്കൂൾ...

ലൊക്കേഷനിൽ ലൈംഗികാതിക്രമം : ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം : നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്.തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കരമന പൊലീസ് കേസെടുത്തു. കേസ് തൊടുപുഴ പോലീസിന് കൈമാറും. 2013 ല്‍ തൊടുപുഴയിലെ സിനിമാസെറ്റില്‍ വച്ച്...
- Advertisment -

Most Popular

- Advertisement -