Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsസ്റ്റേഷനിൽ നിന്ന്...

സ്റ്റേഷനിൽ നിന്ന് ഏഴുചാക്ക് ഹാൻസ് കടത്തി : പോലീസുകാരന് സസ്പെൻഷൻ

കൽപ്പറ്റ : സുൽത്താൻ ബത്തേരി സ്റ്റേഷനിൽ സൂക്ഷിച്ച 7 ചാക്ക് ലഹരി വസ്തുക്കൾ കാണാതായ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ .സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ നിലവിൽ ഒളിവിലാണ്.

ഒരു വീട്ടിൽ നിന്ന് 13800 പായ്ക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ച കേസിൽ കഴിഞ്ഞ ജൂൺ 26 മുതൽ പോലീസ് സ്റ്റേഷൻ വളപ്പിൽതന്നെയുള്ള കെട്ടിടത്തിലെ മുറിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളിൽനിന്നാണ് ഏഴുചാക്കുകൾ മോഷണംപോയത്. കോടതിയിൽ ഹാജരാക്കിയ ഇവ കോടതി വീണ്ടും സൂക്ഷിക്കുന്നതിനായി പോലീസിനെ ഏൽപ്പിച്ചതായിരുന്നു.

കഴിഞ്ഞ പത്താം തിയ്യതി സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റൻറ് റൈറ്ററും നടത്തിയ പരിശോധനയിലാണ് തൊണ്ടി മുതൽ മോഷണം പോയത് കണ്ടെത്തിയത്. പോലീസുകാരന് കൂടുതൽപ്പേരുടെ സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു : രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം : ദേശീയപാതയില്‍ കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുവത്തൂരില്‍ താമരശ്ശേരി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 10.45ന് ആയിരുന്നു...

108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി അംഗീകൃത നഴ്സുമാർ മാത്രം

തിരുവനന്തപുരം : 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി അംഗീകൃത നഴ്സുമാരെ മാത്രമേ നിയമിക്കൂവെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ‌‌‌108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള കരാർ കമ്പനിയായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ്...
- Advertisment -

Most Popular

- Advertisement -