Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യവ്യാപകമായി വോട്ടര്‍...

രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം  നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ് ഐ ആർ) നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ നിര്‍ദ്ദേശിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കത്തയച്ചത്.

ഏപ്രിൽ മാസത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനാണ് കമ്മീഷന്റെ തീരുമാനം. ഇതിനാവശ്യമായ മുൻകൂർ തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടിക്രമം.

അതിനിടെ കേരളത്തിലെ എസ് ഐ ആ‌ർ പ്രക്രിയയുടെ ഭാഗമായുള്ള ഹിയറിംഗിന്‍റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 21130 പേർ ഇതുവരെ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായെന്നാണ് കണക്ക്. ഇതിൽ 2804 പേർ എന്യൂമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും, 1039 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും, 17287 പേർ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ വിശദമാക്കി.

മതിയായ കാരണങ്ങളാൽ കൃത്യമായ പരിശോധനയിലൂടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിതെന്നും ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു.സര്‍വീസ് പെന്‍ഷൻകാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യു.ജി.സി., എ.ഐ.സി.ടി.ഇ., മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ...

കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

ശ്രീനഗർ : കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ബാരാമുള്ള ജില്ലയിലെ സലൂറ, സോപോർ മേഖലകളിലാണ് വെടിവയ്പുണ്ടായത്. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാൻ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പ്രദേശത്ത് പരിശോധന നടത്തുകയായിരുന്ന സേനയ്ക്കുനേരെ...
- Advertisment -

Most Popular

- Advertisement -