Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിദ്യാലയങ്ങളുടെ നിലവാരത്തിൽ കേരളം...

വിദ്യാലയങ്ങളുടെ നിലവാരത്തിൽ കേരളം ഏറെ മുന്നിൽ: മന്ത്രി വി ശിവൻകുട്ടി

ആലപ്പുഴ : ഇന്ത്യയിലെ വിദ്യാലയങ്ങളുടെ നിലവാരം പരിശോധിച്ചതിൽ കേരളം ഏറെ മുന്നിലാണെന്ന്‌ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. എസ് എൽ പുരം ജിഎസ്എംഎം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

5000 കോടി രൂപയാണ് സംസ്ഥാന സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്തുന്നതിനായി ചെലവഴിച്ചത്.ക്ലാസ് മുറികൾ ഹൈടെക് ആക്കിയും പഠന രീതികൾ ആധുനികവത്ക്കരിച്ചും കുട്ടികൾക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കിയുമാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു.

മികച്ച ക്ലാസ് മുറികൾ, ആധുനിക സൗകര്യങ്ങൾ, സുരക്ഷിതമായ പഠനാന്തരീക്ഷം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണപ്പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകണമെന്ന് പ്രഥമാധ്യാപകനെ നേരിട്ട് വിളിച്ച് മന്ത്രി നിർദേശം നൽകി.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നും 1.5 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 1717 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ  എട്ട് ക്ലാസ് മുറികളും ഒരു സ്റ്റാഫ് മുറിയും രണ്ട് ശുചിമുറിബ്ലോക്കുകളുമുണ്ട്.

ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം : ഇറാന്റെ ലാറക് ദ്വീപിൽ ആക്രമണം നടത്തി യുഎസ്

ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം .ഇറാന്റെ റോക്കറ്റ് ലോഞ്ചറുകളുള്ള ലാറക് ദ്വീപിൽ യുഎസ് സൈന്യം രാത്രി കനത്ത ആക്രമണം നടത്തി.എണ്ണ കയറ്റുമതി കേന്ദ്രം കൂടിയായ‘ലാറക് ദ്വീപിലുള്ള’ തുറമുഖം വഴിയാണ് ഹോർമുസിൽ സമീപകാലത്ത്...

കുത്തിവപ്പിനെ തുടർന്ന് യുവതി മരിച്ചു : ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പിനു പിന്നാലെ അബോധാവസ്ഥയിലായി യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.മലയിന്‍കീഴ് സ്വദേശി കൃഷ്ണാ തങ്കപ്പൻ (28) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍...
- Advertisment -

Most Popular

- Advertisement -