Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭാ ഓഫിസിൽ...

നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി

തിരുവല്ല : തിരുവല്ല നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി.കഴിഞ്ഞ ഞായറാഴ്ച ആണ് ജീവനക്കാർ റീൽസ് എടുത്തത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് ജോലിക്ക് എത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. അന്ന് ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയിലാണ് റീൽസ് എടുത്തതെന്ന് ജീവനക്കാർ വിശദീകരിച്ചു.

നഗരസഭാ റവന്യൂ വിഭാഗത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള 8 ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. 3 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും  നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ജീവനക്കാർ വിശദീകരണം നൽകിയത്. സംഭവത്തിൽ നഗരകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് തിരുവല്ല നഗരസഭാ സെക്രട്ടറി അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ സ്ഥലമല്ലെന്ന് കോടതി

കോട്ടയം : ശബരിമല വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ്‌ സർക്കാർ സ്ഥലമല്ലെന്ന് പാലാ സബ് കോടതി.സർക്കാറിന്റെ ഹർജി കോടതി തള്ളി. ഉടമസ്ഥാവകാശം സംബന്ധിച്ച് അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്....

ശബരിമല  ഉത്സവത്തിന്  സമാപനമായി

ശബരിമല: ശബരിമല  ഉത്സവത്തിന് തിങ്കൾ രാത്രി സമാപനമായി. പമ്പയിൽ നിന്നുള്ള ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് രാത്രി 7 ന് തിരിച്ചെത്തിയതോടെ 10 നാൾ നീണ്ടു നിന്ന പൈങ്കുനി - ഉത്ര ഉൽസവം സമാപിച്ചു....
- Advertisment -

Most Popular

- Advertisement -