Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKollamകടലില്‍ അപകടത്തില്‍പ്പെട്ട...

കടലില്‍ അപകടത്തില്‍പ്പെട്ട 15 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കൊല്ലം : എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് കടലില്‍ അപകടത്തില്‍പ്പെട്ട 15 മത്സ്യത്തൊഴിലാളികളെ നീണ്ടകര ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രക്ഷപ്പെടുത്തി. ‘മേരിമാത’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകട വിവരം ലഭിച്ച ഉടനെ 12 നോട്ടിക്കല്‍ മൈലിന് പുറത്തായതിനാല്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയും ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

കോസ്റ്റ് ഗാര്‍ഡ് മെക്കാനിക്കിന് ബോട്ടിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് തൊഴിലാളികളെ രക്ഷിക്കുകയായിരുന്നു. തൊഴിലാളികളെയും തകരാറിലായ ബോട്ടും സുരക്ഷിതമായി ശക്തികുളങ്ങര ഹാര്‍ബറില്‍ എത്തിച്ചതായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 6 ന്  തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോക് സഭ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രിൽ 6 ന്  തിരുവനന്തപുരത്തെത്തും. നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോ...

നെഹ്‌റുട്രോഫി: ഹൗസ് ബോട്ടുകളും എസ്.ഡബ്ല്യൂ.ടി ബോട്ടുകളും മാറ്റി പാർക്ക് ചെയ്യണം

ആലപ്പുഴ:  ഓഗസ്റ്റ് 10 ന്  പുന്നമടയിൽ നടക്കുന്ന  നെഹ്‌റുട്രോഫി ജലോത്സവമത്സര വള്ളംകളിക്ക് മുന്നോടിയായി മത്സര ട്രാക്ക് ആഴം കൂട്ടി ക്ലിയർ ചെയ്യുന്നതിനും മത്സരത്തിനുള്ള ട്രാക്ക് കുറ്റി അടിക്കുന്നതിനും പുന്നമട ഫിനിഷിംഗ് പോയിന്റിലുള്ള എല്ലാ...
- Advertisment -

Most Popular

- Advertisement -