Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല മണ്ഡലകാല...

ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളിലെ വീഴ്ച : ഭരണാനുകൂല സംഘടന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി

പത്തനംതിട്ട : വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലെ മുന്നൊരുക്കങ്ങളിലും സൗകര്യങ്ങളിലും ഗുരുതര വീഴ്ചകളും പോരായ്മകളും നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടി ഭരണാനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് രംഗത്ത്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംഘടന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും ദേവസ്വം ബോർഡ് അധികൃതർക്കും പരാതി നൽകി.

​മണ്ഡലകാല തീർഥാടനത്തിന് നാളുകൾ മാത്രം ബാക്കിനിൽക്കെ, ഭക്തജനങ്ങൾക്ക് പ്രാഥമിക സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ശബരിമലയിലെ താൽക്കാലിക നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതും, കുടിവെള്ള വിതരണം, വെളിച്ചം, ശുചീകരണം തുടങ്ങിയ സംവിധാനങ്ങളിലെ പോരായ്മകളും തീർഥാടകർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ് സംഘടനയുടെ ഈ ഇടപെടൽ.

​കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ശബരിമലയിലെ സ്ഥിതിഗതികൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സംഘടന പരാതിയുമായി മുന്നോട്ടുവന്നത്. തീർഥാടന കാലം തടസ്സമില്ലാതെ പൂർത്തിയാക്കാൻ ഭരണസമിതിയും വകുപ്പ് അധികാരികളും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും, പോരായ്മകൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തണമെന്നും തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു.

​ശബരിമലയിലെ ശുചിമുറി, കുടിവെള്ള സംവിധാനങ്ങൾ ഉടൻ സജ്ജമാക്കുക.​റോഡ് അറ്റകുറ്റപ്പണികളും വെളിച്ച സംവിധാനങ്ങളും അടിയന്തരമായി പൂർത്തിയാക്കുക.​ദേവസ്വം ജീവനക്കാർക്കും തീർഥാടകർക്കും ആവശ്യമായ സുരക്ഷയും വിശ്രമ സൗകര്യങ്ങളും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്

​ 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി കെ.ജി.ജോർജ് അനുസ്മരണം നടത്തി

തിരുവല്ല : പ്രസിദ്ധ ചലച്ചിത്രസംവിധായകൻ കെ.ജി.ജോർജിനെ അകപ്പൊരുൾ സാഹിത്യ വേദി അനുസ്മരിച്ചു. വൈ എം.സി.എയിൽ കൂടിയ യോഗത്തിൽ പ്രൊഫ. സെബാസ്റ്റ്യൻ കാട്ടടി ജോർജിൻ്റെ സംഭാവനകൾ ഓർമ്മിപ്പിച്ചു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്നു. ജോസ് ഫിലിപ്പ്,...

കനത്തമഴ: കുട്ടനാടിന് ആശങ്കവേണ്ട- ജില്ലകലക്ടർ

ആലപ്പുഴ: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉണ്ടായ കനത്തമഴയിൽ കുട്ടനാടിന് ആശങ്കവേണ്ടെന്ന് ജില്ല കലക്ടർ ഷാജി.വി.നായർ. തോട്ടപ്പള്ളി പൊഴി സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻവെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ...
- Advertisment -

Most Popular

- Advertisement -