Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടകരിൽ നിന്ന്...

തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ  ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു

പത്തനംതിട്ട : ശബരിമലയിൽ തീർഥാടകരിൽ നിന്ന് സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു.

മല കയറുമ്പോൾ ഹൃദയാഘാതമോ മറ്റ് അസുഖങ്ങൾ മൂലമോ മരണം സംഭവിച്ചാൽ സഹായ ധനം കൈമാറുന്നതാണ് പുതിയ പദ്ധതി. അപകടത്തിൽ പെടുന്നവർക്ക് മാത്രമേ നിലവിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുള്ളൂ തീർഥാടകൻ അപകടത്തിൽ മരിച്ചാൽ 5 ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.

ഹൃദയാഘാതം മൂലം മരിക്കുന്നവർക്ക് 3 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം നൽകാനാണ് ബോർഡിൻ്റെ ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞ 2 തീർഥാടന കാലത്ത് മല കയറുന്നതിനിടെ 93 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഭക്തരുടെ സംഭാവന വാങ്ങി സഹായ നിധി രൂപീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്

വെർച്ച്വൽ ക്യൂ ബുക്ക് ചെയ്യുമ്പോൾ തീർഥാടകർക്ക് 5 രൂപ നൽകി ഇതിൽ പങ്കാളിയാകാം. ആരെയും നിർബന്ധിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. 2011 ലെ പുല്ലുമേട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഭക്തജന സഹായ നിധി രൂപീകരിക്കണമെന്ന് അന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിർദേശം നൽകിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ സൂപ്പര്‍ ക്ലോറിനേഷന്‍:  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ : ആലപ്പുഴ നഗരസഭ  പരിധിയില്‍  സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാൽ  ജൂണ്‍ 11ന്  കുടിവെള്ളം ഉപയോഗിക്കരുതെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ ചാത്തനാട്, ചന്ദനക്കാവ്  പമ്പ് ഹൗസിലും  ആര്യാട് പഞ്ചായത്തിന്റെ പമ്പ് ...

രാം വിലാസ് പാസ്വാന്റെ ജന്മദിനം ആഘോഷിച്ചു

തിരുവല്ല : ലോക് ജൻശക്തി പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാം വിലാസ് പാസ്വാന്റെ ജന്മദിനം ആഘോഷിച്ചു.കാവുംഭാഗം മുനിസിപ്പൽ പാർക്കിൽ നടന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചീഫ് അഭികുമാർ...
- Advertisment -

Most Popular

- Advertisement -