Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി ഉദ്യോഗസ്ഥർക്ക്...

ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം : പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : ഇന്നലെ തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കടക്കം വീഴ്ചയുണ്ടായെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിട്ടും മുന്‍കരുതലുകള്‍ എടുത്തില്ല.എട്ട് മണിക്കൂർ നീണ്ടുനിന്ന റെയ്ഡിനിടെ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റി.

ചുമതല നല്‍കിയിട്ടും റേഞ്ച് ഡിഐജി നേരിട്ടെത്തിയില്ല .അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിൽ കേരള പോലീസിന് വീഴ്ച പറ്റി. ആക്രമണത്തിന് ശേഷം പാളയത്തെ പാർട്ടി ഓഫീസിലേക്ക് പോയ പ്രതികൾ മണിക്കൂറുകളോളം അവിടെ ഉണ്ടായിരുന്നിട്ടും പോലീസിന് അവരെ കസ്റ്റഡിയിലെടുക്കാൻ സാധിച്ചില്ല. പ്രതികൾ സ്വമേധയാ പുറത്തുവന്നപ്പോഴാണ് നടപടിയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു .

കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റിലായ 5 സിപിഎം പ്രവർത്തകരെയും ഇന്ന് റിമാൻ‍‍ഡ് ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്ന വിവരം ആഭ്യന്തര വകുപ്പിനെയോ സെക്രട്ടറിയെയോ അറിയിച്ചിരുന്നില്ലെന്നാണ് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ വിശദീകരണം. മാധ്യമപ്രവർത്തകർ പലവട്ടം പ്രതികരണം തേടിയിട്ടും മുഖ്യമന്ത്രി വിഡി സതീശൻ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

KERALA LOTTERY RESULT 30/03/2024: Karunya Lottery Result KR-647

1st Prize Rs.80,00,000/- KN 160502 (PALAKKAD) Consolation Prize Rs.8,000/- KO 160502 KP 160502 KR 160502 KS 160502 KT 160502 KU 160502 KV 160502 KW 160502 KX...

വിദേശ മദ്യം കൈവശം വച്ചതിന് ചങ്ങനാശ്ശേരി സ്വദേശി പോലീസ് പിടിയിൽ 

ചങ്ങനാശേരി : അനധികൃതമായി അളവിൽ കവിഞ്ഞ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിനും വില്പന നടത്തിയതിനും ചീരംചിറ സ്വദേശി ചങ്ങങ്കേരിൽ വീട്ടിൽ പ്രദീപ് ജോസഫ് അറസ്റ്റിൽ. ചെത്തിപ്പുഴ  ഐ ഇ നഗർ ഭാഗത്ത്...
- Advertisment -

Most Popular

- Advertisement -