Monday, October 12, 2026
No menu items!

subscribe-youtube-channel

Homeവിജയ് ചിത്രം...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ വൻ തരംഗമായി

ചെന്നൈ: വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ വൻ തരംഗമായി. ആദ്യ ഷോയ്ക്ക് നടി തൃഷ കൃഷ്ണൻ തിയറ്ററിലെത്തിയത് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ചെന്നൈ കോയമ്പേടിലുള്ള രോഹിണി തിയറ്ററിലാണ് താരം സിനിമ കാണാനെത്തിയത്. വെള്ള ടീഷർട്ടും ജീൻസും ധരിച്ച് സിംപിൾ ലുക്കിലെത്തിയ തൃഷയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

സിനിമ കണ്ടിറങ്ങിയ താരത്തെ കാണാനും ആശംസകൾ അറിയിക്കാനും ആരാധകരുടെ വലിയ തിരക്കാണ് തിയറ്ററിന് മുന്നിൽ അനുഭവപ്പെട്ടത്. ‘ജന നായകൻ’ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ വലിയ സങ്കടമുണ്ടെന്ന് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ പറഞ്ഞത്.

ചിത്രം വളരെ നന്നായി ആസ്വദിച്ചെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞ അവർ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന കാര്യത്തിൽ വലിയ വിഷമമുണ്ടെന്നും സ്ക്രീനിൽ അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്  ചിത്രം ഇന്ന് റിലീസ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കീഴടങ്ങിയിരിക്കുകയാണ്:  രാഹുൽ ഗാന്ധി.

അടൂർ : നരേന്ദ്രമോധി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് കീഴടങ്ങിയത് പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ യുഡിഎഫ്...

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ബിജെപിയുടെ പ്രകടന പത്രിക  പുറത്തിറക്കി

ന്യൂഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക (‘സങ്കൽപ് പത്ര’) പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ച് ആറ് മാസത്തിനുള്ളിൽ യുസിസി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു....
- Advertisment -

Most Popular

- Advertisement -